തൊഴിലിടങ്ങളിലെ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും കൃത്യമായ വേദനം ലഭിക്കാനും അത് ഉറപ്പാക്കാമും പുതിയ നിയമത്തിന് അംഗീകാരം നൽകി യു.എ.ഇ; തൊഴിൽ എടുത്തിട്ടും കൃത്യസമയത്തത് ശമ്പളം തരാതെ പറ്റിക്കുന്ന തൊഴിലുടമക്കെതിരെ പരാതി നല്കാൻ ഇതാ അവസരം

ഗൾഫ് നാടുകളിൽ പ്രവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും ദുരിതങ്ങൾക്കും ഒരു അറുതി വേണമെന്ന് ആഗ്രഹിച്ചിട്ടില്ലേ.... തൊഴിൽ എടുത്തിട്ടും കൃത്യസമയത്തത് ശമ്പളം തരാതെ പറ്റിക്കുന്ന തൊഴിലുടമക്കെതിരെ പരാതി നല്‍കാൻ നിങ്ങൾ ഒരുങ്ങിയിട്ടില്ലേ..... പ്രവാസികൾ ആഗ്രഹിച്ചിരുന്ന തൊഴിലിടം.... തൊഴിലിടങ്ങളിലെ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും കൃത്യമായ വേദനം ലഭിക്കാനും അത് ഉറപ്പാക്കാമും പുതിയ നിയമത്തിന് അംഗീകാരം നൽകിയിരിക്കുകയാണ് യു.എ.ഇ. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നിയമത്തിന് യു.എ.ഇയുടെ അംഗീകാരം നൽകിയതോടെ ഇതു സംബന്ധിച്ച ഉത്തരവ് യു.എ.ഇ മാനവവിഭവശേഷി, എമിറാറ്റിസേഷന്‍ മന്ത്രാലയം പുറത്തിറക്കി.
ശമ്പളം ലഭിച്ചില്ലെങ്കില്‍ 30 ദിവസത്തിനകം തൊഴിലുടമക്കെതിരെ പരാതി നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ നിയമത്തിലുണ്ട്. തൊഴിലാളി കൃത്യവിലോപം കാണിച്ചാല്‍ 14 ദിവസത്തിനകം പരാതിനല്‍കാന്‍ തൊഴിലുടമക്കും അവകാശമുണ്ടായിരിക്കും എന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരിട്ടാൽ മാനവവിഭവശേഷി, എമിറാറ്റിസേഷന്‍ മന്ത്രാലയത്തിലാണ് പരാതി നല്‍കേണ്ടത്.
14 ദിവസത്തിനകം പരിഹാരം കണ്ടില്ലെങ്കില്‍ ലേബര്‍ കോടതിയിലേക്ക് കേസ് മാറ്റും. തൊഴില്‍ തര്‍ക്ക കേസില്‍ വിധി വന്ന് 14 ദിവസത്തിനുള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാന്‍ തൊഴിലാളി അപേക്ഷ നല്‍കണം. കേസിന്‍റെ വാദം കേള്‍ക്കല്‍ കാലയളവില്‍ മറ്റൊരു തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്നതിനായി തൊഴിലാളിക്ക് അപേക്ഷിക്കാം. അനുമതി ലഭിക്കാതെ മറ്റൊരു തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യരുതെന്നും പുതിയ നിയമത്തിൽ പറയുന്നു.
കൃത്യമായ കാരണമില്ലാതെ തുടര്‍ച്ചയായ ഏഴു ദിവസം ജോലിയില്‍ ഹാജരാകാത്ത തൊഴിലാളിക്കെതിരെ പരാതി നല്‍കാനുള്ള അവകാശം തൊഴിലുടമക്കും ഉണ്ടായിരിക്കും. എന്നാല്‍, താന്‍ ഈ കാലയളവില്‍ ജോലി ചെയ്തിരുന്നു എന്നോ അംഗീകൃത അവധിയിലായിരുന്നു എന്നോ തെളിയിക്കാന്‍ ജീവനക്കാരന് കഴിഞ്ഞാല്‍ കേസ് റദ്ദാക്കപ്പെടുന്നതാണ്. വര്‍ക് ഇന്‍സ്പക്ടര്‍മാരുടെ ജോലി, തൊഴിലിടങ്ങളിലെ പരിശോധന എന്നിവയും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























