സൗദിയില്‍ പൊതു ടാക്‌സി നിരക്കില്‍ 17 ശതമാനം വര്‍ധനവ്; നഗരങ്ങളില്‍ ചുരുങ്ങിയ യാത്ര നിരക്ക് അഞ്ച് റിയാലില്‍ നിന്ന് പത്ത് റിയാലായി ഉയര്‍ത്തി, ടാക്‌സി നിരക്ക് പ്രഖ്യാപിച്ച് പൊതു ഗതാഗത അതോറിറ്റി
സൗദിയില്‍ പൊതു ടാക്‌സി നിരക്കില്‍ 17 ശതമാനം വര്‍ധനവ് പ്രാബല്യത്തില്‍ വരുകയുണ്ടായി. പുതിയ ഉത്തരവ് പ്രകാരം നഗരങ്ങളില്‍ ചുരുങ്ങിയ യാത്ര നിരക്ക് അഞ്ച് റിയാലില്‍ നിന്ന് പത്ത് റിയാലായാണ് ഉയര്‍ത്തിയിരുന്നത്. പൊതു ഗതാഗത അതോറിറ്റിയാണ് പുതുക്കിയ ടാക്‌സി നിരക്ക് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
അതേസമയം പരമാവധി നാല് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ടാക്‌സികള്‍ക്ക് ഇത് വരെ നഗരങ്ങളില്‍ ഈടാക്കിയിരുന്ന കുറഞ്ഞ നിരക്ക് 5 റിയാലായിരുന്നു. ഇനി മുതല്‍ 10 റിയാലായിട്ടാണ് ഉയർത്തുക. കൂടാതെ അധികമുള്ള ഓരോ കിലോമീറ്ററിനും 2.10 റിയാല്‍ വീതം നല്‍കേണ്ടതാണ്. നേരത്തെ ഇത് 1.8 റിയാലായിരുന്നു എന്നതാണ്.
ടാക്‌സി സര്‍വിസ് ചാര്‍ജ് 16.36 ശതമാനം ഉയര്‍ത്തിയപ്പോള്‍ മീറ്റര്‍ ഓപ്പണിങ് ചാര്‍ജ് 6.4 റിയാലായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഓരോ മിനിറ്റിനും ഇനി മുതല്‍ 1.05 റിയാലാണ് വെയിറ്റിങ് ചാര്‍ജിനത്തില്‍ നല്‍കേണ്ടതായിട്ടുണ്ട്.
അങ്ങനെ അഞ്ചോ അതില്‍ കൂടുതലോ പേര്‍ക്ക് യാത്ര ചെയ്യാവുന്ന ടാക്‌സികളുടെ നിരക്കും വര്‍ധിപ്പിച്ചിരിക്കുകയാണ്. അത്തരം ടാക്‌സികളുടെ മീറ്റര്‍ ഓപ്പണിങ്ങിനുള്ള നിരക്ക് 21.67 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. ഇതനുസരിച്ച് നേരത്തെയുണ്ടായിരുന്ന 6 റിയാലിന് പകരം 7.3 റിയാലാണ് ഇനി നല്‍കേണ്ടി വരുന്നത്.
കൂടാതെ അധികം വരുന്ന ഓരോ കിലോമീറ്ററിനും നല്‍കേണ്ട ചാര്‍ജ് രണ്ട് റിയാലിന് പകരം 2.4 റിയാലായും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത്തരം വാഹനങ്ങളുടെ വെയിറ്റിങ് ചാര്‍ജ് മിനുട്ടിന് 22.22 ശതമാനവും വര്‍ധിപ്പിച്ചതായി പൊതു ഗതാഗത അതോറിറ്റി അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























