ഒമാനില്‍ വിദേശികളുടെ തൊഴില്‍ വീസാ നിരക്കുകള്‍ കുറക്കാന്‍ പ്രഖ്യാപനം! സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് പുറപ്പെടുവിച്ച ഉത്തരവ് ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രവാസികള്‍; ഉയര്‍ന്ന വിസ നിരക്കുകാരണം നാട്ടില്‍ പോയ പലരെയും സ്ഥാപനങ്ങള്‍ തിരിച്ചുവിളിക്കാനും കഴിവും പരിചയവുമുള്ളവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനും വിസ ഇളവ് കാരണമായി

കഴിഞ്ഞ ദിവസമാണ് ഒമാനില്‍ വിദേശികളുടെ തൊഴില്‍ വീസാ നിരക്കുകള്‍ കുറക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിട്ടത്. വിദേശികളുടെ വിസ നിരക്കുകള്‍ കുറച്ചുകൊണ്ട് ഞായറാഴ്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് പുറപ്പെടുവിച്ച ഉത്തരവ് പ്രവാസികള്‍ ഇരുകയ്യും നീട്ടിയാണ് സ്വാഗതം ചെയ്തത്.
അതായത് രാജ്യത്ത് നിക്ഷേപം വര്‍ധിക്കാനും പുതിയ നിരവധി സ്ഥാപനങ്ങള്‍ ആരംഭിക്കാനും ഈ തീരുമാനം സഹായകമാകുന്നതാണ് അധികൃതർ ലക്ഷ്യം വയ്ക്കുന്നത്. ഉയര്‍ന്ന വിസ നിരക്കുകാരണം നാട്ടില്‍ പോയ പലരെയും സ്ഥാപനങ്ങള്‍ തിരിച്ചുവിളിക്കാനും കഴിവും പരിചയവുമുള്ളവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനും വിസ ഇളവ് കാരണമായിട്ടുണ്ട്. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നതാണ്.
അതോടൊപ്പം തന്നെ സുല്‍ത്താന്റെ ഉത്തരവ് ഏറ്റവും നല്ല തീരുമാനമാണെന്നും എല്ലാ മേഖലകളിലുമുള്ള വളര്‍ച്ചക്ക് തീരുമാനം വഴിയൊരുക്കുമെന്നും സെഫ്റ്റി ടെക്നിക്കല്‍ സര്‍വിസസ് മാനേജിങ് ഡയറക്ടര്‍ അഷ്റഫ് പടിയത്ത് പറഞ്ഞു. പുതിയ തീരുമാനം സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശിവത്കരണ തോത് പൂര്‍ത്തിയാവുന്നവര്‍ക്ക് വിസ നിരക്കില്‍ കൂടുതല്‍ ഇളവുള്ളതിനാല്‍ കമ്പനികളും സ്ഥാപനങ്ങളും സ്വദേശിവത്കരണ തോത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്. ഇത് നടപ്പാക്കുന്നത് കമ്പനികള്‍ക്ക് ലാഭമാണുണ്ടാക്കുകയെന്നും അദ്ദഹം പറഞ്ഞു.
എന്നാൽ ഇതുവരെ മാനേജര്‍, ഇന്‍വെസ്റ്റര്‍ അടക്കമുള്ള ഉന്നത തസ്തികയിലുള്ളവര്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഉണ്ടായിരുന്നത്. ഇതുകാരണം പല കമ്പനികളും ഉയര്‍ന്ന തസ്തികയിലുള്ളവരെ ഒഴിവാക്കുകയായിരുന്നു. പുതിയ തീരുമാനം കഴിവുള്ളവര്‍ക്ക് ഒമാനിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ വ്യാപാര സ്ഥാപനങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയ എല്ലാ മേഖലയിലും ഉണര്വുണ്ടാകുന്നതായിരിക്കും. കഴിഞ്ഞ വര്‍ഷം വിസ നിരക്ക് ഉയര്‍ത്തിയപ്പോള്‍ വിസ കാറ്റഗറികള്‍ മാറ്റിയ നിരവധി പേരുണ്ട്. ഇത്തരക്കാര്‍ക്ക് ഉയര്‍ന്ന തസ്തികയിലുള്ള ജോലികള്‍ ചെയ്യുമ്പോള്‍ പ്രയാസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ പുതിയ തീരുമാനം എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടാക്കാന്‍ സഹായകമാവുമെന്ന് ആദ്യകാല പ്രവാസി കെ.വി. ഉമര്‍ പ്രതികരിച്ചു. പുതിയ തീരുമാനം നടപ്പിലാവുന്നതോടെ കൂടുതല്‍ പേര് ഒമാനിലേക്ക് തിരികെയെത്തുന്നതായിരിക്കും. അതോടൊപ്പം തന്നെ 60 വയസ്സ് കഴിഞ്ഞവര്‍ക്കും വിസ പുതുക്കാമെന്ന തീരുമാനവും പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. കഴിഞ്ഞ വര്‍ഷം നിയമം നടപ്പിലായതോടെ ഉയര്‍ന്ന ശമ്പളമുള്ള നിരവധിപേര്‍ രാജ്യം വിട്ടിരുന്നു. ഇത്തരക്കാര്‍ വീണ്ടും തിരിച്ചുവരാന്‍ പുതിയ നിരക്കുകള്‍ സഹായിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























