Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

പ്രവാസികൾ ഇനി പുറത്ത് തന്നെ! സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയ തസ്തികകളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി നല്‍കരുതെന്ന് ഓര്‍മിപ്പിച്ച് കുവൈറ്റ് അധികൃതര്‍; സ്വദേശിവത്കരണം മൂലം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കുവൈറ്റ് വിട്ടത് 3.71 ലക്ഷത്തിലേറെ പ്രവാസികൾ

24 MARCH 2022 05:25 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ പുറന്തള്ളാനുള്ള പദ്ധതികളുമായി പല ഗൾഫ് രാഷ്ട്രങ്ങളും രംഗത്ത് എത്തുകയാണ്. ഇത്തരത്തിൽ പ്രവാസികളെ പുറത്താക്കി സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയ തസ്തികകളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി നല്‍കരുതെന്ന് ഓര്‍മിപ്പിച്ച് കുവൈറ്റ് അധികൃതര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തൊഴില്‍ അവസരങ്ങളില്‍ കുവൈറ്റ് വത്കരണം സംബന്ധിച്ച 2017 ലെ 11 സിഎസ്‌സി പ്രമേയം അനുസരിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ അനുബന്ധ സര്‍ക്കാര്‍ ഏജന്‍സികളോട് ആഹ്വാനം ചെയ്തുകഴിഞ്ഞു. അല്‍ ഖബാസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടൊപ്പം തന്നെ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്ന് കുവൈറ്റ് പൗരന്മാരല്ലാത്തവരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അഭ്യര്‍ഥനകള്‍ ലഭിച്ചതിന് ശേഷം ബന്ധപ്പെട്ട അധികാരികളെ അഭിസംബോധന ചെയ്ത കത്തിലാണ് സിഎസ്‌സി ഇക്കാര്യം ആഹ്വാനം ചെയ്തിരിക്കുന്നത്. നിയമന അഭ്യര്‍ഥനകള്‍ നേരത്തെ നിരസിക്കപ്പെട്ട ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയില്‍ നിന്നാണ് നിയമന അഭ്യര്‍ഥനകള്‍ വീണ്ടും വന്നിരിക്കുന്നത്.

അതേസമയം, ഇത്തരത്തിൽ സ്വദേശിവത്കരണം മൂലം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കുവൈറ്റ് വിട്ടത് 3.71 ലക്ഷത്തിലേറെ പ്രവാസികളാണ്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച 2018 മുതലുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2018ല്‍ രണ്ട് കോടി എണ്‍പത്തി ഒന്‍പത് ലക്ഷത്തില്‍ കൂടുതല്‍ പ്രവാസികള്‍ കുവൈറ്റില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2021 ആകുമ്പോഴേക്കും അവരുടെ എണ്ണം രണ്ടു കോടി അമ്പത്തി രണ്ട് കോടിയായി കുറഞ്ഞതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ കാലയളവില്‍ തന്നെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിലും വലിയ തോതില്‍ കുറവുണ്ടായതായും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുകയാണ്. 11 ശതമാനത്തിന്റെ കുറവാണ് സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 2018ല്‍ 1.08 ലക്ഷം പ്രവാസികളായിരുന്നു സര്‍ക്കാര്‍ സ്ഥാപനങ്ങല്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, 2021 ആയപ്പോഴേക്കും അവരുടെ എണ്ണം 96,800 ആയി കുറഞ്ഞിട്ടുമുണ്ട്.

അങ്ങനെ 2017ല്‍ മുതല്‍ രാജ്യത്തെ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ സിവില്‍ സര്‍വീസ് കമ്മീഷന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്വകാര്യ മേഖലയില്‍ 2018ല്‍ ഒരു കോടി അമ്പത്തി മൂന്ന് ലക്ഷത്തിലേറെ പ്രവാസികള്‍ കുവൈറ്റില്‍ ജോലി ചെയ്തിരുന്നെങ്കില്‍ മൂന്നു വര്‍ഷത്തിനു ശേഷം അവരുടെ എണ്ണം ഒരു കോടി 25 ലക്ഷമായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുകയാണ്.

കുവൈറ്റിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള സിവില്‍ സര്‍വീസ് കമ്മീഷന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും തീരുമാനം വരുംദിനങ്ങളില്‍ കുവൈറ്റ് വിടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ഈ കാലയളവില്‍ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. 2018ല്‍ 7.07 ലക്ഷം പേരുണ്ടായിരുന്ന സ്ഥാനത്ത് 2021ല്‍ അത് 5.91 ലക്ഷമായി കുറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം സ്വകാര്യ മേഖലയിലെ ജീവനക്കാരിലും ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തിലും 2020നു ശേഷം വലിയ കുറവുണ്ടായതായും വിലയിരുത്തപ്പെടുന്നു. പല സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടിയപ്പോള്‍ മറ്റുള്ളവ പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്ന സ്ഥിതിയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (4 minutes ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (37 minutes ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (39 minutes ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (47 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (49 minutes ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (1 hour ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (1 hour ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (2 hours ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (2 hours ago)

ടി. പി സെൻകുമാർ പോസ്റ്റ്  (2 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (2 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (3 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (3 hours ago)

വിവരം ചോർത്തിയതാര്?  (6 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (7 hours ago)

Malayali Vartha Recommends