സൗദി അറേബ്യയിൽ തൊഴിലാളി മുങ്ങി മരിച്ചു; തബൂക്കിൽ പെട്രോള്‍ ബങ്കിന് അടുത്തുള്ള ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ വീണത് അറബ് വംശജരായ തൊഴിലാളികൾ

സൗദി അറേബ്യയിലെ തബൂക്കിൽ പെട്രോള്‍ ബങ്കിന് അടുത്തുള്ള ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ വീണ് തൊഴിലാളി മുങ്ങി മരിച്ചതായി റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന തൊഴിലാളിക്ക് ഗുരുതരമായി പരുക്കേൽക്കുകയുണ്ടായി. അറബ് വംശജരായ തൊഴിലാളികളാണ് ഇത്തരത്തിൽ അപകടത്തില്‍പ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം.
ഇതിനുപിന്നാലെ സിവില്‍ ഡിഫന്‍സ് അധികൃതരും റെഡ് ക്രസന്‍റ് പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളിയെ റെഡ് ക്രസന്‍റ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. ഇയാള്‍ വെന്‍റിലേറ്ററിൽ കഴിയുകയാണ്.
അതോടൊപ്പം തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കടുത്ത ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയുണ്ടായി. തുടര്‍ന്ന് ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായും അധികൃതര്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























