കുവൈറ്റിൽ പ്രവാസികൾക്ക് ആശ്വാസവാർത്ത; മുമ്പ് നഷ്‌ടപ്പെട്ട വിസ റദ്ദാക്കാതെ വിസ സംവിധാനത്തിലെ പി.എഫ് 7 ഫീച്ചർ ഉപയോഗിച്ച് നഷ്‌ടപ്പെട്ട പ്രവേശന വിസ ഗാർഹിക തൊഴിലാളിക്ക് വീണ്ടും അനുവദിക്കുന്നത് സംബന്ധിച്ച സർക്കുലർ റെസിഡൻസ് അഫയേഴ്‌സ് സെക്ടർ പുറത്തിറക്കി

കുവൈറ്റിൽ മുമ്പ് നഷ്‌ടപ്പെട്ട വിസ റദ്ദാക്കാതെ വിസ സംവിധാനത്തിലെ പി.എഫ് 7 ഫീച്ചർ ഉപയോഗിച്ച് നഷ്‌ടപ്പെട്ട പ്രവേശന വിസ ഗാർഹിക തൊഴിലാളിക്ക് വീണ്ടും അനുവദിക്കുന്നത് സംബന്ധിച്ച സർക്കുലർ റെസിഡൻസ് അഫയേഴ്‌സ് സെക്ടർ പുറത്തിറക്കിയിരിക്കുകയാണ്. റെസിഡൻസ് മേഖലയിലെ എല്ലാ ജീവനക്കാരും പുതിയ ഉത്തരവ് പ്രകാരമുള്ള നിർദേശങ്ങൾ പാലിക്കണമെന്ന് സർക്കുലർ ഊന്നിപ്പറയുകയാണ്. കൂടാതെ ഗാർഹിക തൊഴിലാളികൾക്ക് നൽകിയ യഥാർഥ പ്രവേശന വിസയുടെ നഷ്ടം സംബന്ധിച്ച സർക്കുലർ നമ്പർ 47/2022 ആണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha
























