ഇനി രാജകീയ യാത്ര! യാത്രക്കാർക്ക് പുതിയ അനുഭവം നല്കാൻ വിമാനക്കമ്പനികൾ തയ്യാറാകുന്നു, വിസ്മരണീയമായ യാത്രാസമ്മാനമൊരുക്കി അബുദാബി വിസ്എയര്‍! പുതിയ നീക്കം ഇങ്ങനെ...

കൊറോണ വ്യാപനം ഗൾഫ് മേഖലകളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് വ്യോമയാന മേഖലയെയാണ്. അങ്ങനെ പ്രതിസന്ധികൾ പിന്നിട്ട് വീണ്ടും ഉണരുമ്പോൾ യാത്രക്കാർക്ക് പുതിയ അനുഭവം നല്കാൻ വിമാനക്കമ്പനികൾ തയ്യാറാക്കുകയാണ്. അങ്ങനെ ഇതാ യാത്രക്കാർക്ക് വേണ്ടി അവിസ്മരണീയമായ യാത്രാസമ്മാനമൊരുക്കി അബുദാബി വിസ്എയര്‍.
'അജ്ഞാത കേന്ദ്ര'ങ്ങളിലേക്ക് സൗജന്യ ടിക്കറ്റിൽ യാത്ര എന്ന പദ്ധതിയാണ് വിസ് എയർ നിലവിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന കമ്പനിയാണ് അബുദാബി വിസ് എയര്‍. നിലവിൽ ടൂറിസം കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്രയൊരുക്കുക്കുകയാണ് വിസ് എയർ ലക്ഷ്യം വെക്കുന്നത്.
അതോടൊപ്പം തന്നെ ആഗസ്റ്റ് 26ന് അബുദാബിയില്‍നിന്ന് പുറപ്പെടുന്ന വിമാനം 28ന് തിരിച്ചെത്തുന്നതാണ്. ഈ അവസം ലഭിക്കണമെങ്കിൽ വിസ്എയര്‍ ഒരുക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവിസ്മരണീയമായ യാത്രാനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും വേണം. ഇൻസ്റ്റയിൽ പോസ്റ്റ് ഇടണമെങ്കിൽ തന്നെ വിസ്എയറിനെ ടാഗ് ചെയ്യണം. 'ഗെറ്റ്‌ലോസ്റ്റ് വിത്ത് വിസ്'എന്ന ഹാഷ് ടാഗും കൂടെ ചേർക്കണം.
പിന്നാലെ ആഗസ്റ്റ് ഏഴിന് രാത്രി 11.59നാണ് ആയിരിക്കും മത്സരം അവസാനിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്കാണ് 'അജ്ഞാത കേന്ദ്ര'ങ്ങളിലേക്കുള്ള യാത്രക്കായി അവസരം അബുദാബി വിസ്എയര്‍ ഒരുക്കുക. യാത്രക്ക് എത്തുന്നവർക്ക് ഒരു പങ്കാളിയെ കൂടി കൂടെ കൂടാവുന്നതാണ്. രണ്ടു രാത്രിയിലെ താമസവും യാത്രയുമാണ് നല്‍കുക വിസ് എയർ അബുദാബി നിലവിൽ നൽക്കുന്നത്.
https://www.facebook.com/Malayalivartha
























