ഒരു തൊഴിലുടമയുടെ കീഴില്‍ വര്‍ക്ക് പെര്‍മിറ്റുകളുള്ള പ്രവാസിയെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കരുത്; സ്വന്തം തൊഴിലാളികളെ മറ്റു തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സൗദി അറേബ്യ! പ്രവാസികൾ ജാഗ്രതൈ

പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ. അതായത് പുതിയ അറിയിപ്പ് അനുസരിച്ച് ഒരു തൊഴിലുടമയുടെ കീഴില്‍ വര്‍ക്ക് പെര്‍മിറ്റുകളുള്ള പ്രവാസിയെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കരുത് എന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി പ്രോസിക്യൂഷന്‍ രംഗത്ത് വരികയുണ്ടായി.
സ്വന്തം തൊഴിലാളികളെ മറ്റു തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. സ്ഥാപനങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ റിക്രൂട്ട്‌മെന്റ് വിലക്ക് ഏര്‍പ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് 10000 റിയല്‍ പിഴ ചുമത്തുന്നതാണ്. സ്ഥാപനങ്ങളുടെ മാനേജിങ്ങ് ഡയറക്ടര്‍ പദവിയിലിരിക്കുന്ന വ്യക്തിക്ക് പരമാവധി ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യത ഉണ്ട്. ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇതിനായി വരുന്ന ചെലവ് സ്ഥാപനങ്ങളില്‍ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം എന്നത്. ഈ സ്ഥാപനങ്ങളുടെ ഉയര്‍ന്ന പദവികളിലിരിക്കുന്ന പ്രവാസികളെ സൗദി അറേബ്യയില്‍ നിന്ന് നാട് കടത്തുന്നതായിരിക്കും.
അതേസമയം പൊതുവെ തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനാണ് ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവദിക്കുന്നത്. ഇനി ഇത് ആവര്‍ത്തിച്ചാല്‍ തന്നെ സ്‌പോണ്‍സര്‍മാര്‍ കുടുങ്ങുമെന്നുറപ്പാണ്. കൂടാതെ രാജ്യത്ത് താമസ, തൊഴില്‍, അതിര്‍ത്തി നിയമ ലംഘനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മക്ക, റിയാദ് മേഖലകളില്‍ 911 എന്ന നമ്പറിലും മറ്റ് മേഖലകളില്‍ 999 എന്ന നമ്പറിലും വിവരമറിയിക്കണമെന്നാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha
























