തൊഴിൽ ചെയ്യുന്നവർ ജാഗ്രതൈ; ബഹ്‌റൈനില്‍ ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ച കഴിഞ്ഞ് തൊഴില്‍നിയന്ത്രണം! മിന്നൽ സന്ദര്‍ശനം നടത്തി ബഹ്‌റൈന്‍ തൊഴില്‍കാര്യ മന്ത്രി ജമീല്‍ ഹുമൈദാന്‍ വിവിധ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിൽ

വേനലിലൂടെ കടന്നുപോകുന്ന ഈ സമയങ്ങളിൽ തൊഴിൽ ചെയ്യുന്നവരെ ജാഗ്രതൈ. ബഹ്‌റൈനില്‍ ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ച കഴിഞ്ഞ് തൊഴില്‍നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ തൊഴില്‍കാര്യ മന്ത്രി ജമീല്‍ ഹുമൈദാന്‍ വിവിധ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിൽ മിന്നൽ സന്ദര്‍ശനം നടത്തി. മുന്നറിയിപ്പില്ലാതെ മന്ത്രി നടത്തിയ മിന്നല്‍ സന്ദര്‍ശനത്തില്‍ മന്ത്രിയോടൊപ്പം തൊഴില്‍ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കുകയുണ്ടായി. തൊഴിലാളികളും സൈറ്റ് സൂപ്പര്‍വൈസര്‍മാരുമായി മന്ത്രി വിവരങ്ങള്‍ ചോദിച്ചറിയുകയുണ്ടായി.
അതോടൊപ്പം തന്നെ ചൂട് കഠിനമാകുന്ന ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ തൊഴില്‍ നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ടതിന്റെ കാരണം മന്ത്രി ഇവരെ പറഞ്ഞു മനസ്സിലാക്കിയിരുന്നു. ഇത്തവണയും ഭൂരിപക്ഷം തൊഴിലുടമകളും സഹകരിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നു മന്ത്രി പറയുകയുണ്ടായി. തൊഴിലാളികളുടെ സുരക്ഷയ്ക്ക് തൊഴില്‍ മന്ത്രാലയം എന്നും പ്രഥമസ്ഥാനം നല്‍കിവരുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ തന്നെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ മന്ത്രാലയം നടപ്പിലാക്കിയിട്ടുമുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാനപങ്കു വഹിക്കുന്ന തൊഴിലാളികളുടെ കാര്യത്തില്‍ മന്ത്രാലയം എപ്പോഴും ശ്രദ്ധാലുവായിരിക്കുമെന്നും ഇതുമായി സഹകരിക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഇതുവരെയായി 6608 പരിശോധനകള്‍ നടത്തിയതില്‍ 16 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചതായി തൊഴില്‍ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. ഈ 16 സ്ഥാപനങ്ങളിലായി 27 തൊഴിലാളികള്‍ മാത്രമാണ് നിരോധിച്ച സമയത്ത് ജോലി ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് ഇത് വളരെ കുറവാണ് എന്നതാണ്. കനത്ത ചൂടില്‍നിന്ന് നമ്മുടെ ശരീരത്തിന് സുരക്ഷ നല്‍കാനാണ് ഉച്ചക്ക് 12 മുതല്‍ 4 മണി വരെ പുറത്ത് ജോലി ചെയ്യരുതെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നത്.
കൂടാതെ ഈ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള അജ്ഞത നിലനില്‍ക്കുന്നതും അധികൃതരെ ആശ്ചര്യപ്പെടുത്തുകയാണ്. ഈ നിയമം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നാണെന്നാണ് നിരവധി പേര്‍ ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ വാസ്തവത്തില്‍ പുറത്ത് സൂര്യതാപം നേരിട്ടേല്‍ക്കുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണെന്ന് മന്ത്രാലയം അറിയിക്കുകയുണ്ടായി. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഈ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി.
അങ്ങനെ വേനല്‍ കഠിനമാകുമ്പോള്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നത് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തൊഴിലാളിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഇതിനോട് രാജ്യത്തെ ബഹുഭൂരിപക്ഷം തൊഴിലുടമകളും മുന്‍ വര്‍ഷങ്ങളില്‍ സഹകരിച്ചതായും മന്ത്രാലയം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























