പ്രതിയെ നാടുകടത്താൻ കൊണ്ടു പോകുന്നതിനിടെ ഓടി രക്ഷപ്പെട്ടു; കുവൈത്തിൽ ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാണിച്ചതിനെ തുടർന്നു രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാണിച്ചതിനെ തുടർന്നു കുവൈത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായതായി റിപ്പോർട്ട്. ലഹരിമരുന്നു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഈജിപ്ഷ്യൻ വംശജനെ നാടുകടത്താൻ കൊണ്ടു പോകുന്നതിനിടെയാണ് സംഭവം ഉണ്ടാകുന്നത്. അയാൾ രക്ഷപെട്ടതിനെ തുടർന്നാണ് പ്രതിയെ അനുഗമിച്ചിരുന്ന പൊലീസുകാരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ഇയാളെ കടത്തി വിടേണ്ടിയിരുന്ന വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൊലീസുകാരുടെ കണ്ണുവെട്ടിച്ചു ടാക്സിയിൽ കയറി രക്ഷപെടുകയാണ് ചെയ്തത്. എന്നാൽ ഏതാനും മിനിറ്റുകൾക്കകം തന്നെ പ്രതിയെ പിടികൂടി തിരികെ നാടുകടത്തൽ കേന്ദ്രത്തിലെത്തിക്കുകയുണ്ടായി. എങ്ങനെയാണു പ്രതിക്ക് ഇവരുടെ കണ്ണു വെട്ടിച്ചു രക്ഷപെടാൻ കഴിഞ്ഞത് എന്നതിനെ കുറിച്ചു ചോദ്യം ചെയ്യുന്നതിനാണു പൊലീസുകാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























