ഒമാനിലെ ജൂവലറികളില്‍ പരിശോധ; കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങള്‍, സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ വില്‍പ്പന സംബന്ധിച്ച് ഇതുവരെ 169 നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍

ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വിവിധ ജൂവലറികളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ വില്‍പ്പന സംബന്ധിച്ച് ഇതുവരെ 169 നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ തന്നെ ദാഹിറ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ വിലയില്‍ കൃത്രിമം കാട്ടിയ ജൂവലറി അടച്ചുപൂട്ടാന്‍ ഉത്തരവിടുകയുണ്ടായിരുന്നു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പരിശോധന നടത്തിയിരുന്നു. പണിക്കൂലി, ഗ്രാം വില, വാറ്റ് എന്നിവ ഉള്‍പ്പെടെ സ്വര്‍ണവിലയില്‍ കൃത്രിമം കാണിക്കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha























