സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിനും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി; മുബൈ കോൺസുലേറ്റ് വഴിയുള്ള വിസ സ്റ്റാമ്പിംഗിന് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമെന്ന് പുതിയ നിബന്ധന, ഡൽഹി എംബസി വഴിയുള്ള സ്റ്റാമ്പിം ഗിന് നിലവിൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

നിയന്ത്രണങ്ങൾ എല്ലാം എടുത്തുമാറ്റി പുതിയ രൂപത്തിലും ഭാവത്തിലും സൗദി അറേബ്യ എത്തുമ്പോൾ പ്രവാസികൾ സൂക്ഷിക്കണം. എന്തെന്നാൽ സ്വദേശിവത്കരണം കടുപ്പിച്ച ഗൾഫ് രാഷ്ട്രങ്ങളിൽ മുമ്പൻ സൗദി തന്നെയെന്ന് പറയാം. സ്വദേശികൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ പ്രവാസികൾക്ക് കടുത്ത നിബന്ധനകളാണ് നൽകിവരുന്നത്. ഇത്തരത്തിൽ വരുന്ന പുതിയ മാറ്റങ്ങൾ പ്രവാസികൾക്ക് തലവേദനയാകുകയാണ്.
അതായത് പുതിയ നിർദ്ദേശ പ്രകാരം സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിനും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. മുബൈ കോൺസുലേറ്റ് വഴിയുള്ള വിസ സ്റ്റാമ്പിംഗിന് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ് എന്നതാണ്. തൊഴിൽ വിസകൾക്കാണ് ഉത്തരവ് ബാധകമാവുന്നത്. ഓഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിലാകുന്നതാണ്. ഡൽഹി എംബസി വഴിയുള്ള സ്റ്റാമ്പിം ഗിന് നിലവിൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഡൽഹി എംബസി വഴിയുള്ള തൊഴിൽ വിസ സ്റ്റാമ്പിംഗിന് നേരത്തെയുള്ള നിയമമാണിത്. ഇതാണിപ്പോൾ മുംബൈ കോൺസുലേറ്റ് വഴിയുള്ള വിസ സ്റ്റാമ്പിംഗിനും ബാധകമാക്കിയിരിക്കുന്നത്.
ഇതോടെ തന്നെ ഇനി സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് പൂർത്തിയാക്കാൻ പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് സംബന്ധിച്ച അറിയിപ്പ് മുംബൈയിലെ സൗദി കോൺസുലേറ്റ് എല്ലാ റി ക്രൂട്ടിംഗ് ഏജന്റുമാർക്കും അംഗീകൃത ട്രാവൽ ഏജൻസികൾക്കും നൽകി. മുഴുവൻ തൊഴിൽ വിസകൾക്കും പുതിയ മാനദണ്ഡം നിർബന്ധമാകും.
അതേസമയം, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനവുമായി സൗദി. ഇതിന്റെ ഭാഗമായി തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലിലേക്ക് മാറാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരം നല്കുന്ന രീതിയില്‍ നിലവിലെ തൊഴില്‍ നിയമത്തില്‍ പരിഷ്ക്കാരങ്ങള്‍ വരുത്തിയിരിക്കുകയാണ് അധികൃതര്‍. രാജ്യത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുകയെന്ന വിഷന്‍ 2030ന്റെ ഭാഗമായുള്ള പദ്ധതികള്‍ പ്രകാരമാണ് പുതിയ പരിഷ്ക്കാരങ്ങള്‍.
ഇതുപ്രകാരം തൊഴിലുടമ കൃത്യമായി ശമ്പളം നല്കുന്നില്ലെങ്കില് തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ തൊഴിലുടമയെ കണ്ടെത്തി മാറാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുവാദമുണ്ടായിരിക്കും. അതോടൊപ്പം അപകടമായതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ ജോലികള്‍ ചെയ്യിപ്പിക്കുന്ന കേസുകളിലും പുതിയ സ്പോണ്‍സറുടെ കീഴിലേക്ക് തൊഴില്‍ മാറാന്‍ വീട്ടുജോലിക്കാര്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളിലും സ്പോണ്‍സറെ മാറ്റാന്‍ മുന്‍ സ്പോണ്‍സറുടെ സമ്മതം വേണമെന്ന നിബന്ധന ബാധകമാവില്ല.
ഇതിനു പുറമെ, ഒരു തൊഴിലുടമ ഗാര്‍ഹിക തൊഴിലാളിയെ അനുവാദമില്ലാതെ മറ്റൊരാളുടെ കീഴിലേക്ക് മാറ്റുന്ന സന്ദര്‍ഭങ്ങളില്‍ അതിന് നിന്നു കൊടുക്കേണ്ട ബാധ്യത ജീവനക്കാര്‍ക്കില്ലെന്നും പുതിയ നിയമ ഭേദഗതി വ്യക്തമാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യ തൊഴിലുടമ പറയുന്ന ആളുടെ കീഴിലേക്ക് മാറണമെന്ന് നിര്‍ബന്ധമില്ല. എന്നു മാത്രമല്ല, സ്പോണ്‍സറുടെ അനുവാദമില്ലാതെ തന്നെ തനിക്ക് ഇഷ്ടപ്പെട്ട പുതിയ സ്പോണ്‍സറെ കണ്ടെത്തി തൊഴില്‍ മാറ്റം നടത്താം. പ്രൊബേഷന്‍ കാലയളവില്‍ തൊഴിലുടമ തൊഴില്‍ കരാര്‍ റദ്ദാക്കുന്ന കേസുകളിലും ഗാര്‍ഹിക തൊഴിലാളിക്ക് സ്വന്തം നിലയ്ക്ക് മറ്റൊരു സ്പോണ്‍സറെ കണ്ടെത്താനാവും. ഇതിന് ആദ്യ സ്പോണ്‍സറുടെ അനുമതി ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























