ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ന് ആദ്യമായി പന്തുരുളും; പ്രാദേശിക ടൂർണമെന്റായ ഖത്തർ സ്റ്റാർസ് ലീഗ് മത്സരമാണ് രാത്രി 7.40 ന് നടക്കുക, പോരാട്ടം പ്രാദേശിക ക്ലബ്ബുകളായ അൽ റയാനും അൽ അറബിയും തമ്മിൽ

ഫിഫ ഖത്തർ ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ന് ആദ്യമായി പന്തുരുളാൻ പോകുകയാണ്. പ്രാദേശിക ടൂർണമെന്റായ ഖത്തർ സ്റ്റാർസ് ലീഗ് മത്സരമാണ് രാത്രി 7.40 ന് നടക്കുന്നത്. പ്രാദേശിക ക്ലബ്ബുകളായ അൽ റയാനും അൽ അറബിയും തമ്മിലാണു പോരാട്ടം നടക്കുക.
അതോടൊപ്പം തന്നെ മത്സരത്തിന്റെ ടിക്കറ്റ് പൂർണമായും ഇതിനകം വിറ്റഴിഞ്ഞു. 80,000 പേർക്ക് ഇരിക്കാവുന്ന ലുസെയ്ൽ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ഏറ്റവും വലുതാണ് എന്നതാണ്. ദോഹയിൽ നിന്ന് 15 കിലോമീറ്റർ മാത്രമാണു ദൂരം ഉള്ളത്. ലോകകപ്പിന് മുൻപേ ആരാധകർക്ക് സ്റ്റേഡിയം കാണാനുള്ള അവസരം കൂടിയാണു ഇതിലൂടെ ഒരുങ്ങുന്നത്.
കൂടാതെ സെപ്റ്റംബർ 9ന് നടക്കുന്ന ലുസെയ്ൽ സൂപ്പർ കപ്പിലൂടെ സ്റ്റേഡിയം വീണ്ടും ഉണരുന്നതാണ്. വേദിയുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ കൂടിയാണ് മത്സരങ്ങൾ നടത്തുന്നത്. നവംബർ 22ന് അർജന്റീനയും സൗദിയും തമ്മിലുള്ള മത്സരത്തോടെ സ്‌റ്റേഡിയത്തിലെ ലോകകപ്പ് മത്സരങ്ങൾക്കും തുടക്കമാകുന്നതാണ്.
https://www.facebook.com/Malayalivartha
























