തൊഴിലാളികളെ നെഞ്ചോട് ചേർത്ത് സൗദി അറേബ്യ; തൊഴിൽ തർക്ക പരിഹാരത്തിലൂടെ ആറര കോടിയിലേറെ റിയാൽ കമ്പനികളിൽ നിന്നും തൊഴിലാളികൾക്ക് ലഭ്യമാക്കിയതായി മാനവവിഭവശേഷി മന്ത്രാലയം, ഇത് പ്രതീക്ഷയുടെ വാർത്ത

പ്രവാസികൾക്ക് ഇനി ആശ്വസിക്കാം. പുതിയ മാറ്റങ്ങൾ കൈകൊള്ളുന്നതിനൊപ്പം തന്നെ അടിപൊളി തീരുമാനങ്ങളാണ് അധികൃതർ കൈക്കൊള്ളുന്നത്. പ്രവാസി സൗഹൃധാമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇതാ പുതിയ മാറ്റങ്ങൾ. സൗദിയി അറേബ്യയിൽ തൊഴിൽ തർക്ക പരിഹാരത്തിലൂടെ ആറര കോടിയിലേറെ റിയാൽ കമ്പനികളിൽ നിന്നും തൊഴിലാളികൾക്ക് ലഭ്യമാക്കിയതായി മാനവവിഭവശേഷി മന്ത്രാലയം അറിയിക്കുകയുണ്ടായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് ഇത്രയും തുക ലഭ്യമാക്കിയിരിക്കുന്നത്. ആറായിരത്തിലേറെ പരാതികളിന്മേലാണ് മന്ത്രാലയത്തിന് കീഴിലെ തൊഴിൽ തർക്ക പരിഹാര വിഭാഗം നടപടി സ്വീകരിച്ചത് തന്നെ.
അതേസമയം രാജ്യത്തെ സ്വകാര്യ മേഖല ജീവനക്കാരുടെ വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പരാതികളിന്മേലാണ് നടപടി സ്വീകരിച്ചിരുന്നത്. 6.6 കോടിയിലേറെ റിയാൽ ഇത്തരം പരാതികളിന്മേൽ തൊഴിലാളികൾക്ക് ഈടാക്കി നൽകിയിട്ടുണ്ട്. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗമാണ് ഇത്രയും തുക ഈടാക്കി നൽകിയത് എന്നാണ് റിപ്പോർട്ട്. മൂന്നു മാസത്തിനിടെ തന്നെ വീഡിയോ കോൾ സംവിധാനത്തിലൂടെ ആറായിരത്തിലേറെ തൊഴിൽ പരാതികൾ പരിശോധിച്ചാണ് നടപടി സ്വീകരിച്ചത്. തൊഴിലാളികളുമായും തൊഴിലുടമകളുമായും പരസ്പരം ചർച്ചകൾ നടത്തിയാണ് പരിഹാരം കണ്ടത്.
അതോടൊപ്പം തന്നെ തൊഴിൽ കരാറുകൾ, വേതനം, തൊഴിൽ ഇടവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരിക്കുകൾ, അന്യായ പിരിച്ചുവിടൽ, തൊഴിൽ കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളിന്മേലാണ് നിലവിൽ തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗം പരിശോധിച്ച് നടപടി സ്വീകരിച്ച് വരുന്നത്.
https://www.facebook.com/Malayalivartha























