ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പ്രവാസി മരിച്ചു; മലപ്പുറം സ്വദേശി അബ്ദുല്‍ മജീദ് ആശുപത്രിയിൽ കഴിഞ്ഞത് കാല് തെറ്റി വീണതിന്റെ ഭാഗമായി നിസ്സാരമായി പരിക്കേറ്റതിനെ തുടർന്ന്...

കാലുതെന്നി വീണത് കാരണം ചികിത്സയിൽ കഴിയുകയായിരുന്ന പ്രവാസി സൗദിയിൽ മരിച്ചതായി റിപ്പോർട്ട്. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍കാടിന് അടുത്ത് അങ്ങാടിപ്പുറം ചെറുക്കപ്പറമ്പ് സ്വദേശി അബ്ദുല്‍ മജീദ് പെരുമ്പന്‍ ആണ് ചികില്സയിലായിരിക്കെ മരിച്ചത്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു മജീദ്. 50 വയസ് ആയിരുന്നു.
അതോടൊപ്പം തന്നെ കാല് തെറ്റി വീണതിന്റെ ഭാഗമായി നിസ്സാരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്നു അബ്ദുല്‍ മജീദ്. കഴിഞ്ഞ പതിമൂന്ന് ദിവസമായി തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു ഇദ്ദേഹം കഴിഞ്ഞിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകൻ മുബഷിര്‍ ജിദ്ദയിൽ തന്നെയാണ് ഉള്ളത്. കൂടാതെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുകയാണ്.
അതേസമയം, ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേൽക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ആണ് അപകടം സംഭവിച്ചത്. മക്കയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. റോഡുകൾ തമ്മിൽ കൂട്ടിമുട്ടുന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. മക്കയിലെ ഒരു ശുചീകരണ കമ്പനിയുടെ ഒരു ബസാണ് അപകടത്തിൽപെട്ടത്. ശുചീകരണ കമ്പനിയിലെ തൊഴിലാളികൾ ആണ് അപകടത്തിൽപെട്ടത്. ഇതിൽ രണ്ട് പേരുടെ നില ഗരുതരം ആണ്. പരിക്കേറ്റവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha
























