അറബ് ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന രാജ്യമായി യു.എ.ഇ; ആഗോളതലത്തിൽ യു.എ.ഇ അഞ്ചാം സ്ഥാനവും നേടി കുതിച്ച് യുഎഇ; കയ്യടിച്ച് പ്രവാസികൾ

ശരാശരി പ്രതിമാസ ശമ്പളം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ അറബ് ലോകത്ത് ഒന്നാമത് എത്തിയിരിക്കുകയാണ് യു.എ.ഇ. അമേരിക്കൻ മാസികയായ 'സി.ഇ.ഒ വേൾഡ്' ആണ് ഇതുസംബന്ധിച്ച പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ യു.എ.ഇ അഞ്ചാം സ്ഥാനവും നേടി. യു.എ.ഇ.യിലെ ശരാശരി പ്രതിമാസ ശമ്പളം 3663.27 ഡോളറാണ് എന്നതാണ്. കൂടാതെ അറബ് ലോകത്ത് ഖത്തറാണ് രണ്ടാം സ്ഥാനത്ത്. ആഗോളതലത്തിൽ ഖത്തർ 11ാം സ്ഥാനത്താണ് നിൽക്കുന്നത്. ശരാശരി 3168.05 ഡോളറാണ് ഖത്തറിലെ പ്രതിമാസ ശമ്പളം എന്നത്.
അതോടൊപ്പം തന്നെ 1,888.68 ഡോളർ ശരാശരി പ്രതിമാസ ശമ്പളം നൽകുന്ന സൗദി അറേബ്യ പട്ടികയിൽ ലോകത്ത് മൂന്നാമതും ആഗോളതലത്തിൽ 25ാമതുമാണ് എന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അറബ് രാജ്യങ്ങളിൽ കുവൈത്ത് നാലാം സ്ഥാനത്തുണ്ട്. ആഗോളതലത്തിൽ 26ാം സ്ഥാനമാണ് കുവൈത്തിന് ഉള്ളത്. കുവൈത്തിലെ ശരാശരി പ്രതിമാസ ശമ്പളം 1854.45 ഡോളറാണ്. ബഹ്റൈൻ അഞ്ചാം സ്ഥാനത്തെത്തിയിട്ടുണ്ട്. ആഗോളതലത്തിൽ 28ാം സഥാനമാണ് ബഹ്റൈന്. 1,728.74 ഡോളറാണ് ശരാശരി പ്രതിമാസ ശമ്പളമായി കണക്കാക്കുന്നത്. ഒമാൻ അറബ് ലോകത്ത് ആറാമതും ആഗോളതലത്തിൽ 30ാം സഥാനത്തുമാണ് ഉള്ളത്.
അതേസമയം സി.ഇ.ഒ വേൾഡ് അനുസരിച്ച് കുറഞ്ഞ ശരാശരി ശമ്പളമുള്ള അറബ് രാജ്യം ഈജിപ്താണ് നിൽക്കുന്നത്. ആഗോളതലത്തിൽ 100-ാം സ്ഥാനത്താണ് ഈജിപ്തിന്റെ സഥാനം എന്നത്. അൾജീരിയ- 98, തുനീഷ്യ- 96 എന്നിങ്ങനെയാണ് പട്ടികയിൽ സ്ഥാനം നേടിയിട്ടുള്ള രാജ്യങ്ങൾ. ഏറ്റവും ചെറിയ ശരാശരി പ്രതിമാസ ശമ്പളവുമായി ശ്രീലങ്ക പട്ടികയുടെ അവസാന സ്ഥാനത്താണ്. സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, ആസ്ട്രേലിയ, അമേരിക്ക എന്നിവയാണ് ആഗോളതലത്തിൽ പട്ടികയിൽ മുൻനിരയിലുള്ള രാജ്യങ്ങൾ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
https://www.facebook.com/Malayalivartha
























