ഒമാനിൽ മലയാളി മരിച്ചു; ദാരുണ സംഭവം ഉണ്ടായതെ നാട്ടിലേക്ക് വരുന്നതിനിടെ എയർപോർട്ടിലേക്ക് പോകും വഴി അസുഖം കൂടിയതിന് പിന്നാലെ....

നാട്ടിലേക്ക് ഒമാനിലെ എയർപോർട്ടിലേക്ക് പോകും വഴി അസുഖം കൂടിയ മലയാളി ആശുപത്രിയിൽ വെച്ച് മരിച്ചതായി റിപ്പോർട്ട്. പനിയും പ്രമേഹവും മൂർഛിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് വരുന്നതിനിടെയാണ് അസുഖം കൂടിയത് എന്നാണ് അറിയാൻ കഴിയുന്നത്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോതയിൽ വീട്ടിൽ കെ.ജി. രാഹുൽ (35) ആണ് മരിച്ചത്.
അതേസമയം എയർപോർട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതേതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇദ്ദേഹം മരിക്കുന്നത്. ഒമാനിലെ നിർമ്മാണ മേഖലയിലെ തൊഴിലാളിയായിരുന്നു കെ.ജി. രാഹുൽ.
കൂടാതെ നാട്ടിലേക്ക് പോകാനായി എയർപോർട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ ക്ഷീണം അനുഭവപ്പെടുകയും നിസ്വ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമാണ് ചെയ്തത്. ആരോഗ്യനില തീർത്തും മോശമായതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha
























