പ്രവാസികൾക്ക് ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ 'ഗൂഗിള്‍ പേ' സേവനം നടപ്പിലാക്കാൻ ഒരുങ്ങി ഖത്തർ; 'ഗൂഗിള്‍ പേ' സംവിധാനം ഉപയോഗിച്ച് രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് പണമിടപാട് നടത്താമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈയൊരു സാഹചര്യത്തിൽ കൂടുതൽ പ്രഖ്യാപനങ്ങളാണ് നമ്മുടെ ഖത്തർ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ പ്രവാസികൾക്ക് ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ 'ഗൂഗിള്‍ പേ' സേവനം നടപ്പിലാക്കാനുള്ള തീരുമാനവുമായി ഖത്തറും രംഗത്ത് എത്തിയിരിക്കുകയാണ്. മൊബൈല്‍ പണമിടപാട് സേവനം സാധ്യമാക്കുന്ന ഗൂഗിള്‍ പേക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അംഗീകാരം നല്‍കിയതോടെയാണ് ഇത് സാധ്യമാക്കിയത്. 'ഗൂഗിള്‍ പേ' സംവിധാനം ഉപയോഗിച്ച് രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് പണമിടപാട് നടത്താമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ആവശ്യമായ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൂഗിള്‍ പേ വഴി രാജ്യത്തെ വിവിധ ബാങ്കുകളുടെ പണമിടപാട് നടത്താന്‍ അനുവാദം നല്‍കുന്നതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. ആഗോള ഡിജിറ്റല്‍ പണമിടപാട് സേവനങ്ങളായ ആപ്പിള്‍ പേ, സാംസംഗ് പേ എന്നിവയ്ക്ക് ഖത്തര്‍ നേരത്തെ അനുവാദം നല്‍കുകയുണ്ടായി. ഖത്തര്‍ നാഷണല്‍ ബാങ്ക്, കൊമേഴ്ഷ്യല്‍ ബാങ്ക്, ദുഖാന്‍ ബാങ്ക്, ഖത്തര്‍ ഇസ്ലാമിക് ബാങ്ക് (ക്യുഐബി) ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം തന്നെ ഗുഗിള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു.
കൂടാതെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ നിന്നും 'ജി പേ' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ബാങ്ക് വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് ഇടപാടുകള്‍ നടത്താമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായി പണമിടപാടുകള്‍ നടത്താന്‍ ഇതോടെ സൗകര്യം ഒരുങ്ങുകയാണെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിപ്പ് നൽകി. ഫുട്‌ബോള്‍ ലോകകപ്പിനായി തന്നെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് കാണികള്‍ക്ക് രാജ്യത്തു വെച്ച് പണമിടപാടുകള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഖത്തര്‍ ഗൂഗിള്‍ പേ ഉപയോഗത്തിന് അനുവാദം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























