സൗദി കൊട്ടാരത്തില്‍ അധികാരത്തിനുവേണ്ടി തമ്മിലടി, സല്‍മാന്‍ രാജാവിനെ പുറത്താക്കാന്‍ രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ രഹസ്യധാരണ

സൗദി രാജാവ് സല്‍മാന്‍ രാജാവിനെതിരെ അനന്തരാവകാശികള്‍ സംഘടിക്കുന്നതായി റിപ്പോര്‍ട്ട്. 79കാരനായ സല്‍മാന്‍ രാജാവിനെ മാറ്റി അദ്ദേഹത്തിന്റെ ഇളയ സഹോദരനെ അധികാരത്തിലെത്തിക്കുന്നതിനുള്ള പടയൊരുക്കം കൊട്ടാരത്തില്‍ത്തന്നെ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സല്‍മാന്‍ രാജാവിനെ മാറ്റണമെന്ന കാര്യത്തില്‍ രാജകുടുംബത്തിലെ ഒട്ടേറെപ്പേര്‍ക്ക് യോജിപ്പുണ്ടെന്ന് ഒരു രാജകുമാരന്‍ തന്നെ വെളിപ്പെടുത്തി.
മിനാ ദുരന്തത്തോടെ, രാജ്യത്തെ മതപണ്ഡിത സഭയായ ഉലമയും സല്‍മാന്‍ രാജാവിനെതിരായെന്നും രാജകുമാരന്‍ വെളിപ്പെടുത്തുന്നു. സല്‍മാന്‍ രാജാവിന് പകരം ഇളയ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുളസീസ് രാജകുമാരന്‍ അധികാരമേല്‍ക്കണമെന്നാണ് ഉലമയിലെ 75 ശതമാനം മതനേതാക്കളും ആഗ്രഹിക്കുന്നത്. സല്‍മാന്‍ രാജാവ് സൗദി വിട്ടുപോവുകയാണ് വേണ്ടതെന്നും അങ്ങനെ ചെയ്താല്‍ രാജ്യത്തിനകത്തും പുറത്തും അദ്ദേഹം ബഹുമാന്യനായിത്തന്നെ നിലനില്‍ക്കുമെന്നും ഭരണമാറ്റത്തിനായി ശബ്ദമുയര്‍ത്തുന്ന രാജകുമാരന്‍ പറഞ്ഞു.
സൗദി അറേബ്യയുടെ സ്ഥാപകനായ ഇബ്ന്‍ സൗദ് രാജാവിന്റെ 12 മക്കളില്‍ എട്ടുപേര്‍ സല്‍മാന്‍ രാജാവിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്. മിനായില്‍ ഹജ്ജിനെത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട് മരിക്കാനിടയായത് രാജാവിന്റെ കാര്യക്ഷമതയില്ലായ്മയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.
സല്‍മാന്‍ രാജാവ് പോകുന്നതോടെ, അടുത്ത അവകാശിയായ അഹമ്മദ് രാജകുമാരന് അധികാരം കിട്ടും. രാജാവാകാന്‍ പറ്റിയില്ലെങ്കിലും, രാജ്യത്തിന്റെ പരിമാധികാരത്തോടെ ഭരിക്കാനും സാധിക്കും. ഭരണമാറ്റം ആവശ്യപ്പെട്ട് ഇദ്ദേഹം കൊട്ടാരത്തിലെ മറ്റംഗങ്ങള്‍ക്ക് അയച്ച രണ്ടുകത്തുകളാണ് സൗദി രാജകുടുംബത്തിലെ അനിഷ്ടം പുറം ലോകത്തെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha