ഷാര്‍ജയില്‍ കള്ളനോട്ട് കേസില്‍ ജയിലിലായ മലയാളി യുവാവ് കുറ്റക്കാരനല്ലെന്ന് യു.എ.ഇ സുപ്രീംകോടതി

ഷാര്‍ജയില്‍ കള്ളനോട്ട് കേസില്‍ ജയിലിലായ മലയാളി യുവാവ് കുറ്റക്കാരനല്ലെന്ന് യു.എ.ഇ സുപ്രീം കോടതി. സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എടപ്പാള്‍ സ്വദേശി അബ്ദുല്‍ റഷീദാണ് നാലു മാസത്തെ ജയില്‍ വാസത്തിനു ശേഷം മോചിതനായത്.
ഷാര്‍ജയിലെ പണവിനിമയ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അബ്ദുള്‍ റഷീദ്. ഈ സ്ഥാപനത്തിലെത്തിയ ഇടപാടുകാരിക്ക് ദിര്‍ഹത്തിനു പകരം നല്‍കിയ ഇന്ത്യന്‍ രൂപയില്‍ കള്ളനോട്ടുകളുണ്ടായിരുന്നുവെന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്ന് കാഷ് കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അബ്ദുല്‍ റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
58 ദിവസം അല്‍ ഗര്‍ബ് ജയിലിലും 77 ദിവസം അബുദാബി അല്‍ വത്ബ ജയിലിലും കഴിഞ്ഞു. അബ്ദുറഷീദിനെ പലതവണ ചോദ്യം ചെയ്യുകയും താമസസ്ഥലത്തും മറ്റും പരിശോധന നടത്തുകയും ചെയ്‌തെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് യു.എ.ഇ സുപ്രീം കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്. പണമിടപാട് സ്ഥാപനവും കേസ് നടത്തിപ്പിന് ആവശ്യമായ സാമ്പത്തിക സഹായം റഷീദിന് നല്‍കി. കുറ്റവിമുക്തനായതിനെ തുടര്‍ന്ന് അബ്ദുല്‍ റഷീദിനെ ജോലി തിരികെ നല്‍കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha