മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ കുത്തി കൊലപ്പെടുത്തി; പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി

സൗദി അറേബ്യയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സൗദിയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയായ ജിസാനിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ വ്യാഴാഴ്ചയാണ് ദാരുണ സംഭവം നടന്നത്.
ജിസാനിലെ ഒരു ഗ്രാമത്തില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെ ദമ്പതികളുടെ ബന്ധുക്കളെയും ചോദ്യം ചെയ്ത് സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ദമ്പതികളുടെ സ്വദേശമോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha

























