സൗദിയിൽ ഉംറക്കായി എത്തുന്നവർക്ക് പുതിയ നിർദ്ദേശവുമായി സൗദി അറേബ്യ; തീർത്ഥാടനത്തിനായി എത്തുന്നവർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നൽക്കുകയുള്ളു എന്ന് വിമാനക്കമ്പനികൾ

രാജ്യത്തേക്ക് ഉംറക്കായി എത്തുന്നവർക്ക് പുതിയ നിർദ്ദേശവുമായി സൗദി അറേബ്യ രംഗത്ത്. തീർത്ഥാടനത്തിനായി എത്തുന്നവർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നൽക്കുകയുള്ളു എന്നതാണ് പുതിയ നിർദ്ദേശം . സൗദിയിലെ വിമാന കമ്പനികൾ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തേ ഏത് വിമാനത്താവളത്തിലേക്കും വരുന്നതിന് തടസ്സമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വഴി യാത്രക്കാരുടെ കാര്യത്തിൽ വ്യക്തമായ ഒരു അറിയിപ്പ് ലഭിച്ചാൽ മാത്രമേ വിമാനക്കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനംം എടുക്കാൻ സാധിക്കുകയുള്ളു എന്നതാണ് മറ്റൊരു കാര്യം എന്നത്. സൗദിയിലേക്ക് ഉംറ വിസിയിൽ എത്തുന്നവർക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളിലൂടെ വരുകയും പോകുകയും ചെയ്യാം എന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.
കൂടാതെ സൗദിയിലെ ഹജ്ജ് ഉംറകാര്യ മന്ത്രാലയം ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ഹജ്ജ് ഉംറ കാര്യ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അകൗണ്ട് വഴിയും ഇക്കാര്യങ്ങൾ പൊതുജങ്ങളെ അറിയിക്കുകയുണ്ടായി. അതു കൂടാതെ ഈ വര്‍ഷം മൂന്നുമാസത്തെ ഉംറ വിസ ആണ് അനുവദിക്കുക. സൗദിയിലെ ഏത് പ്രദേശങ്ങളിലും ഉംറക്കാര്‍ക്ക് സന്ദര്‍ശനം നടത്താൻ സാധിക്കും എന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, മക്കയിൽ എത്തുന്ന തീർഥാടകർ കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം ആണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പുറത്തവിട്ടിരിക്കുകയാണ്. അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടിരുന്നത്. കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. പ്രദക്ഷിണം തുടങ്ങിയാൽ അത് നിർത്താതെ ചെയ്യുക. പ്രദക്ഷിണം ചെയ്യുന്നവർ ഉണ്ടെങ്കിൽ അവരിൽ നിന്നും മാറി നിന്ന് നമസ്കരിക്കേണ്ടതാണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതി മാറ്റുക. ചെറിയ ശബ്ദത്തിൽ മാത്രം പ്രാർഥിക്കുക. ഫോണിൽ സംസാരിക്കുന്നത് പരമാവധി അവിടെ നിന്നും ഒഴിവാക്കുക. ഫോട്ടേ എടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കുക. തുടങ്ങിയ നിർദ്ദേശങ്ങൾ ആണ് നിലവിൽ നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























