ആണും പെണ്ണും ഇടകലര്‍ന്നുള്ള പൊതു സദസ്സിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രഭാഷണം നടത്തി; മക്കയിലെ ഗ്രാന്‍റ് മോസ്കിലെ മുന്‍ ഇമാം ഷേഖ് സാലെ അല്‍ തലിബിന് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് സൗദി അറേബ്യ

മക്കയിലെ ഗ്രാന്‍റ് മോസ്കിലെ മുന്‍ ഇമാമും മതപ്രഭാഷകനുമായ ഷേഖ് സാലെ അല്‍ തലിബിന് സൗദി അറേബ്യ കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി ഇന്‍ ദി അറബ് വേള്‍ഡ് (ഡോണ്‍) ആണ് ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയത്.
സൗദിയില്‍ പുതിയ പരിഷ്കാരങ്ങളും വ്യക്തിസ്വാതന്ത്ര്യവും നടപ്പാക്കിയ സൗദി കിരീടാവകാശി എംബിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇസ്ലാമിക മതപ്രഭാഷകര്‍ക്ക് നേരെ ഇത്തരത്തിൽ നടപടി ആരംഭിച്ചത്. 2018ലാണ് മക്കയിലെ വിശുദ്ധ പള്ളിയിലെ ഇമാമായ സാലെ അല്‍ തലിബിനെ ആദ്യമായി അറസ്റ്റ് ചെയ്തിരുന്നത്. ഏതാനും മതപ്രഭാഷകരെയും മതനേതാക്കളെയും അറസ്റ്റ് ചെയ്തതിന്‍റെ കൂട്ടത്തിലാണ് സാലേ അല്‍ തലീബും അറസ്റ്റിലായത് എന്നാണ് റിപ്പോർട്ട്. എന്നാല്‍ ഈ അറസ്റ്റിന് ഔദ്യോഗികമായ വിശദീകരണമൊന്നും തന്നെ സൗദി ഭരണകൂടം നല്‍കിയിരുന്നില്ല.
കൂടാതെ ആണും പെണ്ണും ഇടകലര്‍ന്നുള്ള പൊതു സദസ്സിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രഭാഷണം നടത്തിയതിനായിരുന്നു ഈ അറസ്റ്റെന്ന് ചൂണ്ടിക്കാണിക്കുന്നു. അതേസമയം പൊതുവേ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണാധികാരിയാണ് എംബിഎസ്. ഇദ്ദേഹത്തിന്‍റെ ഭരണകാലത്താണ് സ്ത്രീകള്‍ക്ക് കാറോടിക്കാനും സ്റ്റേഡിയങ്ങളില്‍ കായികമത്സരങ്ങള്‍ കാണാനും ഉള്‍പ്പെടെ ഒട്ടേറെ സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കപ്പെട്ടിരുന്നത്. എന്നാൽ രാജ്യത്തിന്‍റെ മത സാംസ്കാരിക നിയമങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വിനോദപരിപാടികളും സംഗീതക്കച്ചേരികളും ഈ ഇമാം എതിര്‍ത്തിരുന്നു.
എന്നാൽ ആഗോള തലത്തില്‍ തന്നെ വലിയ അനുയായിവൃന്ദമുള്ള നേതാവാണ് താലിബ്. അദ്ദേഹത്തിന്‍റെ മതപ്രഭാഷണങ്ങളും ഖുറാന്‍ പാരായണവും യുട്യൂബില്‍ പതിനായിരങ്ങളാണ് കണ്ടുവരുന്നത്. 1974ല്‍ ജനിച്ച സാലേ അല്‍ തലീബിന്‍റെ കുടുംബവേര് എത്തിനില്‍ക്കുന്നത് ഹോതത് ബനി തമിമില്‍ എത്തിനില്‍ക്കുന്നു. സൗദി അറേബ്യയില്‍ തന്നെ ശാസ്ത്രത്തിനും നിയമകാര്യത്തിലും ശരിയത്ത് ശാസ്ത്രത്തിനും പേര് കേട്ട കുടുംബമാണ് ഹോതത്ത് ബനി തമിം.
അങ്ങനെ എംബിഎസ് അധികാരത്തിലെത്തിയ ശേഷം 2017ല്‍ രാജകുടുംബത്തില്‍പ്പെട്ടവരെയും ഇമാമുമാരെയും സ്ത്രീസ്വാതന്ത്ര്യത്തിന് എതിര് നില്‍ക്കുന്നവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമിക പ്രഭാഷകരായ സല്‍മാന്‍ അല്‍-അവ്ദ, അവദ് അല്‍ ഖര്‍നി, ഫര്‍ഹാന്‍ അല്‍ മല്‍കി, മൊസ്തഫ ഹസ്സന്‍, സഫര്‍ അല്‍ ഹവാലി എന്നീ പ്രമുഖരെയും അന്ന് അറസ്റ്റ് ചെയ്ത് ജലിലടയ്ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























