സൗദി അറേബ്യയില്‍ ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു; കേസില്‍ പ്രതിക്ക് തടവുശിക്ഷ വിധിച്ച് അപ്പീല്‍ കോടതി

സൗദി അറേബ്യയില്‍ ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു. കേസില്‍ പ്രതിക്ക് തടവുശിക്ഷ വിധിച്ചതായി റിപ്പോർട്ട്. മൂന്നു വര്‍ഷത്തെ തടവുശിക്ഷയാണ് അപ്പീല്‍ കോടതി വിധിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. പബ്ലിക് പ്രോസിക്യൂഷന് കീഴിലുള്ള പബ്ലിക് മൊറാലിറ്റി വിഭാഗം കേസില്‍ അന്വേഷണം നടത്തുകയുണ്ടായി. ഇതേതുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന് പിന്നാലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രാഥമിക കോടതി പ്രതിക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ഇതേതുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിക്കുകയുണ്ടായി. അപ്പീല്‍ കോടതിയാണ് പ്രതിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. കുട്ടികളെ ചൂഷണം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ ശ്രമിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























