സൗദിയിലുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ മലയാളി യുവതിയെ നാട്ടിലെത്തിച്ചു

ജിദ്ദ ന്മ സൗദിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി സാബിറയെ തുടര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചു. ഈ മാസം അഞ്ചിന് മദീന സന്ദര്‍ശിക്കാന്‍ നജ്‌റാനില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി പുളിക്കല്‍ സലീമും സാബിറയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.
ഗുരുതര പരുക്കുകളോടെ മദീന സൗദി ജര്‍മന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ഇവര്‍. ഇരുപതു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്‍ഷൂറന്‍സ് പരിമിധി അവസാനിച്ചതിനാല്‍ സാബിറയുടെ തുടര്‍ചികിത്സ പ്രയാസകരമായിരുന്നു. തുടയെല്ല് പൊട്ടിയ മകള്‍ ഒന്‍പത് വയസ്സുകാരി സന്‍ഹയെ ഏതാനും ദിവസം മുമ്പ് ചികില്‍ത്സയ്ക്ക് നാട്ടിലെത്തിച്ചിരുന്നു. സലീം സൗദി–ജര്‍മന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.
സാബിറയെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ തയാറെടുപ്പുകള്‍ നടത്തിയെങ്കിലും സൗദി എയര്‍ലൈന്‍സില്‍ ഭീമമായ തുക ആവശ്യമായിരുന്നു. അടിയന്തരമായി ആശുപത്രി മാറ്റേണ്ടി വന്നതിനാല്‍ ജിദ്ദയിലെ അല്‍ അബീര്‍ മാനേജ്!മെന്റിനെ സമീപിക്കുകയും അവരുടെ സഹകരണത്തോടെ അഞ്ചു ദിവസത്തോളം ഹസ്സന്‍ ഗസ്സാവി ആശുപത്രിയില്‍ സൗകര്യം ഒരുക്കുകയും ചെയ്തു. സാബിറയും മകളും വിസിറ്റിങ് വീസയിലായിരുന്നതിനാല്‍ യാത്രരേഖകള്‍ തയാറായി വന്നപ്പോഴേക്കും വീസയുടെ കാലാവധി തീര്‍ന്നിരുന്നു. ഭര്‍ത്താവ് സലിം വെന്റിലേറ്ററില്‍ തീവ്ര പരിചരണത്തിലായതിനാല്‍ പുതുക്കല്‍ സാധ്യമായിരുന്നില്ല.
https://www.facebook.com/Malayalivartha

























