സൗദിയിലെ നജ്‌റാനില്‍ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ദക്ഷിണ സൗദിയിലെ നജ്‌റാനില്‍ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ കൂടാനിടയുള്ളതായി റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച മഗ്രിബ് നമസ്‌കാര സമയത്ത് ദഹ്ദ ഡിസ്ട്രിക്റ്റിലെ മശ്ഹദ് മസ്ജിദിലാണ് സ്?ഫോടനമുണ്ടായത്. നമസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ പുറത്തേക്കിറങ്ങുമ്പോള്‍ സ്ഫോടക വസ്തുക്കള്‍ ധരിച്ച് കടന്നുവന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു വൃദ്ധനാണ് ചാവേറായതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ചാവേറും ഒരു വിശ്വാസിയും തല്‍ക്ഷണം മരിച്ചു.
പരിക്കേറ്റവരെ നജ്‌റാനിലെ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. മലയാളികളൊന്നും അപകടത്തില്‍ പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ് സുരക്ഷ സേന സ്?ഥലത്തേക്ക് കുതിച്ചെത്തുകയും പ്രദേശത്തിെന്റ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനത്തിനായി നിരവധി ആംബുലന്‍സുകളും സൈനിക വാഹനങ്ങളും സ്?ഥലത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha