യുഎഇയുടെ മാസ്സ് നീക്കം! ഖത്തർ ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്നവര്‍ക്ക് ഉഗ്രൻ പ്രഖ്യാപനവുമായി യുഎഇ, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അധികൃതർ, 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കുക ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക്

ലോകത്തെ ആകമാനം അമ്പരപ്പിലാഴ്ത്തി ഗൾഫിൽ ഇനി ഉത്സവ നാളുകളാണ് വരാൻ പോകുന്നത്. ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ മാമാങ്കം ഇതാ എത്തുന്നു. ഫുട്ബോൾ കാണാനെത്തുന്നവര്‍ക്ക് ഉഗ്രൻ പ്രഖ്യാപനവുമായി യുഎഇ രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരത്തിൽ എത്തുന്നവർക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്കാണ് 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കുക. പിന്നീട് ആവശ്യമെങ്കില്‍ 90 ദിവസം കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്യാവുന്നതാണ്.
ഖത്തറിലേക്കുള്ള പ്രവേശന പാസാണ് ഈ ഹയ കാര്‍ഡ്. നവംബര്‍ ഒന്നു മുതല്‍ വിസയ്ക്കായി അപേക്ഷിച്ച് തുടങ്ങാമെന്നും യുഎഇ സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. ഒറ്റത്തവണ വിസ ഫീസ് നൂറ് ദിര്‍ഹമായി കുറച്ചിട്ടുമുണ്ട്. www.icp.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്. വെബ്സൈറ്റിലെ സ്മാര്‍ട്ട് ചാനലില്‍ പബ്ലിക് സര്‍വീസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇതേതുടര്‍ന്ന് ഹയാ കാര്‍ഡ് ഹോള്‍ഡേഴ്സില്‍ ക്ലിക്ക് ചെയ്താണ് ഇത്തരത്തിൽ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
അതേസമയം ഖത്തറില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ കാലയളവില്‍ പ്രവാസികള്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന പ്രചാരണം തെറ്റെന്ന് അധികൃതര്‍ അറിയിച്ചു. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അല്‍ നാമയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഖത്തറിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
'ഖത്തറിലുള്ളവരെല്ലാം ഫുട്‌ബോള്‍ ലോകകപ്പ് കാണാനെത്തണം എന്നാണ് ആഗ്രഹം. ഇക്കാലയളവില്‍ യാത്രകള്‍ ഒഴിവാക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നു എന്ന രീതിയിലുള്ള പ്രചാരണം തീര്‍ത്തും തെറ്റാണ്'. ഖത്തര്‍ ടിവിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഖാലിദ് അല്‍ നാമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . ഖത്തറിലെ എട്ട് വേദികളിലായി ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.
കൂടാതെ ഖത്തറില്‍ ലോകകപ്പ് കാലയളവില്‍ സ്‌കൂളുകള്‍ക്ക് അര്‍ധവാര്‍ഷിക അവധി പ്രാഖ്യാപിച്ച് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഈ വര്‍ഷം നവംബര്‍ 20 മുതല്‍ ഡിസംബര്‍ 22 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha

























