സൗദിയിൽ മലയാളി നഴ്സ് മരിച്ചതിന് മണിക്കൂറുകൾക്ക് ശേഷം ഭര്‍തൃപിതാവ് നാട്ടിൽ മരിച്ചു; നാട്ടിൽ മരിച്ച ഭര്‍തൃപിതാവിന്റെ മരണവിവരം അറിയിക്കാൻ ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല! റൂമിൽ എത്തിയ സഹപ്രവർത്തകർ കണ്ടത് ദാരുണ കാഴ്ച്!

സൗദിയിൽ മലയാളി നഴ്സും നാട്ടിൽ ഭര്‍തൃപിതാവും മണിക്കൂറുകളുടെ വിത്യാസത്തിൽ മരിച്ചതായി റിപ്പോർട്ട്. കൊല്ലം ആയൂര്‍ വയക്കല്‍ സ്വദേശിനി ലിനി വര്‍ഗീസിനെയാണ് സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 43 വയസായിരുന്നു ഇവർക്ക്. സൗദിയിലെ അസീര്‍ പ്രവിശ്യയിലെ ദഹ്‌റാന്‍ ജുനുബിലാണ് ഇവർ താമസിച്ചിരുന്നത്. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരുകയായിരുന്നു. 20 വര്‍ഷത്തോളമായി സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയാണ്.
നാട്ടിൽ മരിച്ച ഭര്‍തൃപിതാവിന്റെ മരണവിവരം അറിയിക്കാൻ ബന്ധുക്കൾ ഇവരെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോണിൽ നിരവധി തവണ ബന്ധപ്പെട്ടപ്പോഴും ഇവരെ ലഭ്യമായിരുന്നില്ല. പിന്നീട് സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിക്കാന്‍ ഏല്‍പിക്കുകയാണ് ചെയ്തത്. ഇവർ ചെന്ന് റൂമിൽ നോക്കിയപ്പോൾ തന്നെ അബോധാവസ്ഥയില്‍ ലിനി കിടക്കുന്നത് കാണുകയുണ്ടായി. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ ലിനിയുടെ ഭർത്താവ് റെജി ചാക്കോയാണ്. ഇവർക്ക് രണ്ട് മക്കൾ ഉണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് കുറ്റിച്ചലിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങൾ പുരോഗമിച്ചുവരുകയാണ്.
https://www.facebook.com/Malayalivartha

























