സൗദി അറേബ്യയില്‍ വേതന സുരക്ഷാ പദ്ധതി നിലവില്‍ വരുന്നു; ശമ്പളം വൈകിയാല്‍ ഇനി കനത്ത പിഴ

വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍ സൗദി അറേബ്യയില്‍ നടപ്പാകും. കൃത്യമായ വേതനം യഥാസമയം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു ഈ പദ്ധതിയുടെ ലക്ഷ്യം. ശമ്പളം വൈകിയാല്‍ തൊഴിലുടമയുടെ മേല്‍ മന്ത്രാലയം പിഴയും ശിക്ഷയും നടപ്പിലാക്കും. കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനത്തിന്റെ ഉടമ ഓരോ തൊഴിലാളികളുടെയും പേരില്‍ 3000 റിയാല്‍ പിഴയടയ്ക്കണം. രണ്ടു മാസം വൈകിയാല്‍ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കല്‍ ഒഴികെ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും നിര്‍ത്തലാക്കും. ശമ്പളം നല്‍കാന്‍ മൂന്നു മാസം താമസിക്കുന്നപക്ഷം തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്താന്‍ തൊഴിലാളിക്ക് അവകാശമുണ്ടാകുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha