അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; പ്രവാസിക്ക് 20 മില്യൻ ദിർഹത്തിന്റെ ഒന്നാം സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും പ്രവാസിക്ക് ഒന്നാം സമ്മാനം. 20 മില്യൻ ദിർഹത്തിന്റെ ( 2 കോടി ദിർഹം) ഒന്നാം സമ്മാനമാണ് ലഭിച്ചത്. സെലിൻ ജാസിൻ എന്ന ഫ്രഞ്ച് വനിതയെ തേടിയാണ് ഈ ഭാഗ്യമെത്തിയിരിയ്ക്കുന്നത്. അതേസമയം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ചരിത്രത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന ആദ്യത്തെ ഫ്രഞ്ച് വംശജയാണു സെലിൻ.
കൂടാതെ രണ്ടാം തവണയാണു സെലിൻ ബിഗ് ടിക്കറ്റ് വാങ്ങുന്നത്. ഒരു സുഹൃത്തിനൊപ്പം ചേർന്നാണു സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കിയത്. സമ്മാനത്തുക സുഹൃത്തുമായി ചേർന്നു പങ്കു വയ്ക്കുന്നതാണ്.1998 മുതൽ ദുബായിൽ താമസിക്കുന്ന സെലിൻ ഇവിടെ ഒരു ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ മാനേജരായി ജോലി ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha

























