ഒമാനില്‍ എല്ലാ വിദേശികള്‍ക്കും സ്വദേശി ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

എല്ലാ വിദേശികള്‍ക്കും സ്വദേശി ജീവനക്കാര്‍ക്കും ഒമാനില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ചുള്ള ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയിലാണ്. സൗദിയുടെയും യു.എ.ഇയുടെയും മാതൃകയില്‍ എല്ലാ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും തൊഴിലുടമ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് ഒമാന്‍ ഭരണകൂടത്തിന്റെ പരിഗണനയിലുള്ളത്. രണ്ടു മാസം മുന്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യമന്ത്രാലയം മന്ത്രിസഭയ്ക്ക് കൈമാറിയത്.
അഞ്ചു മുതല്‍ പത്തു വര്‍ഷം വരെയെടുത്ത് ഘട്ടം ഘട്ടമായാരിക്കും സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക. വലിയ കന്പനികളിലെ വിദേശി ജീവനക്കാരെയായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാക്കുക. ഇന്‍ഷുറന്‍സ് കന്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പു വരുത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇന്‍ഷുറന്‍സിന്റെ പ്രീമിയം തുക തൊഴിലുടമ നല്‍കണം.
തൊഴിലുടമ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിക്കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്കുള്ള സൗജന്യ ചികില്‍സ ഉറപ്പാക്കേണ്ടത് ഇന്‍ഷുറന്‍സ് ഏജന്‍സിയാണ്. പദ്ധതി നടപ്പാക്കുന്നതോടെ ആരോഗ്യസുരക്ഷാ മേഖലയില്‍ സര്‍ക്കാര്‍ വഹിക്കുന്ന ചെലവുകള്‍ ഗണ്യമായി കുറയും. ഒപ്പം ഇന്‍ഷുറന്‍സ് കന്പനികള്‍ക്കും ആശുപത്രികള്‍ക്കും ഇതിന്റെ മെച്ചം ലഭിക്കുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























