കുവൈറ്റിൽ നിർണായക നീക്കം; അഞ്ച് പ്രവാസികള്‍ക്ക് ആസ്‍തികള്‍ സ്വന്തമാക്കാന്‍ അനുമതി നൽകി കൊണ്ട് ഉത്തരവ്

ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവാസികൾക്ക് സന്തോഷം നൽകുന്ന പല അറിയിപ്പുകളും പുറത്തുവരുന്നുണ്ട്. സ്വദേശിവത്കരണം കടുപ്പിച്ചിരിക്കുന്ന കുവെെറ്റിൽ ഇപ്പോഴിതാ അഞ്ച് പ്രവാസികള്‍ക്ക് ആസ്‍തികള്‍ സ്വന്തമാക്കാന്‍ അനുമതി നൽകി കൊണ്ട് ഉത്തരവ് പുറത്തിറങ്ങി. ഖാലിദിയ മംഗഫ്, അബ്‍ദുല്ല മിശ്‍രിഫ്, അല്‍ സലീം എന്നീ പ്രദേശങ്ങള്‍ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ആണ് ആസ്തികൾ സ്വന്തമാക്കാൻ അധികൃതർ അനുമതി നൽകിയിരിക്കുന്നത്. കുവെെറ്റ് പത്രമായ അല്‍ റായ് ദിനപ്പത്രം ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതോടൊപ്പം തന്നെ രാജ്യത്തുള്ള അഞ്ച് പ്രവാസികൾക്ക് ആസ്‍തികള്‍ സ്വന്തമാക്കാന്‍ അനുമതി നൽക്കുന്ന കാര്യത്തിൽ നീതികാര്യ മന്ത്രി ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ഇതാണ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. 1979ലെ 74-ാം നിയമം മൂന്നാം വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഉടമസ്ഥാവകാശം നൽക്കുന്നത്. ഇത് കൂടാതെ മന്ത്രിസഭ മുന്നോട്ടുവെയ്‍ക്കുന്ന നിബന്ധനകള്‍ കൂടി ഇക്കാര്യത്തില്‍ ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
കൂടാതെ അഞ്ച് പ്രവാസികൾ ആയിരുന്നു തങ്ങൾക്ക് കുവെെറ്റിൽ ആസ്തികൾ സ്വന്താമാക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് അപേക്ഷ നൽകിയിരിക്കുന്നത്. യെമന്‍, ജോര്‍ദാന്‍, സിറിയ, തുനീഷ്യ, ലെബനോന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് പേരാണ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷ സമർപ്പിച്ച് വിവിധ തരത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇതിന് ശേഷം ആണ് മന്ത്രിസഭ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























