ഐസിസിനെ തൂത്തെറിയാനുറച്ച് സൗദിയും, റഷ്യയോടൊപ്പം സൗദിയും ചൈനയും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ രംഗത്ത്

അമേരിക്കയൊടൊപ്പം നിന്ന് ആളില്ലാത്ത സ്ഥലത്ത് ബോംസിടുന്നതിനേക്കാലും നല്ലത് റഷ്യയോടൊപ്പം നിന്ന് തങ്ങള്‍ക്ക് ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ നശിപ്പിക്കാന്‍ സൗദി ഭരണകൂടത്തിന്റെ തീരുമാനം. ഇത് സംബ്ധിച്ച് സല്‍മാന്‍ രാജാവും റഷ്യന്‍ പ്രസിഡന്റ് വാഡ്മര്‍ പുടിനും തമ്മില്‍ ചര്‍ച്ച നടത്തി. അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ നിന്ന് സൗദി പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്.
സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഒന്നിച്ചു നീങ്ങാനാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റേയും റഷ്യന്‍ പ്രസിഡന്റെ് വഌഡിമര്‍ പുടിന്റേയും തീരുമാനം. യു.എസ് സ്‌റ്റേററ് സെക്രട്ടറി ജോണ്‍ കെറിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സല്‍മാന്‍ രാജാവ് പുടിനെ ഫോണില്‍ ബന്ധപ്പെട്ടത്. സിറിയയിലെ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ വക്താവ് ദിമിത്രി പെസ്‌കോവ് സൂചിപ്പിച്ചു. സിറിയന്‍ പ്രശ്‌നപരിഹാരം സംബന്ധിച്ച് വെള്ളിയാഴ്ച ജോണ്‍ കെറിയും റഷ്യ, സൗദി, തുര്‍ക്കി വിദേശകാര്യ മന്ത്രിമാരും വിയന്നയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന ആശയങ്ങളെ സംബന്ധിച്ചും പുടിനും സല്‍മാന്‍ രാജാവും ചര്‍ച്ച നടത്തി. ഫലസ്തീനിലെ സംഭവവികാസങ്ങളും ചര്‍ച്ചയില്‍ പ്രതിപാദിച്ചു. ഇറാഖ് യുദ്ധത്തിലും മറ്റും അമേരിക്കയ്ക്കും സഖ്യ സേനയ്ക്കും നിര്‍ലോഭ പിന്തുണ നല്‍കിയത് സൗദി അറേബ്യയാണ്. സാമ്പത്തികമായ നല്ല നിലയിലുള്ള ഈ ഗള്‍ഫ് രാജ്യത്തിന്റെ പിന്തുണ സിറിയയിലെ ഇടപെടലിന് അനിവാര്യമാണെന്ന് റഷ്യയും തിരിച്ചറിയുന്നു.
നേരത്തെ തന്നെ സൗദി ഐസിസിനെതിരെ യമനില്‍ ശക്തമായ ആക്രമാണ് നടത്തുന്നത്. സൗദിയുടെ അതിര്‍ത്തികളിലും നിരവധി ഐസിസ് ആക്രമണം അഴിച്ചു വിട്ടിരുന്നു. അമേരിക്കയുടെ സഹായമാണ് യെമില്‍ ലഭിച്ചത്.എന്നാല്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന ആക്രമണ പരമ്പരകള്‍ ഐസിസിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സൗദി ഭരകൂടത്തില്‍ തന്നെ ആക്രമണം ശക്തമാക്കേണ്ടതിന്റെ ആവശ്യകരയെക്കുറിച്ച് പറഞ്ഞിരുന്നു.
എന്നാല്‍ സിറിയയില്‍ ഐസിസിനെ തകര്‍ത്ത് റഷ്യന്‍ സേന മുന്നേറുകയാണ്. സിറയയില്‍ അല്‍ അസദ് ഭരണത്തെ സഹായിക്കാനാണ് ഇത്. അസദിനെതിരെ അമേരിക്ക പിന്തുണയ്ക്കുന്ന വിമതരും പ്രതിഷേധത്തിലാണ്. വിമതരും ഐസിസും ഒരുമിച്ചാണ് നീങ്ങുന്നതും. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വിമതരെന്ന വ്യാജേന അമേരിക്ക ഐസിസിനെയാണ് സഹായിക്കുന്നതെന്നാണ് വിലയിരുത്തല്‍. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി വിമതസൈന്യവുമായി ചര്‍ച്ചക്ക് തയാറാണെന്ന് അസദ് അറിയിച്ചതായും റഷ്യ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി ലാവ്‌റോവ് സംഭാഷണം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഗുണകരമായില്ല. ഈ സാഹചര്യത്തിലാണ് ഐസിസിനെതിരായ പോരാട്ടം രൂക്ഷമാക്കിയത്.
ഐസിസിനെതിരെ സിറിയയില്‍ വിമതസൈന്യവുമായും യു.എസുമായും സഹകരിക്കാന്‍ തയാറാണെന്ന് റഷ്യന്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, പ്രസിഡന്റ് അല്‍ അസദിനെ പിന്തുണക്കുന്ന റഷ്യയുമായി സഹകരിക്കാന്‍ തയാറല്ലെന്ന് വിമതസൈന്യം വ്യക്തമാക്കി. ഐസിസിനെതിരെ എന്ന വ്യാജേന റഷ്യ കൂടുതലായും ഉന്നംവെക്കുന്നത് വിമതസൈന്യത്തിന്റെ കേന്ദ്രങ്ങളാണെന്നും അവര്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ സൗദിയുടെ പിന്തുണ കിട്ടുന്നത് റഷ്യയ്ക്ക് ഏറെ നേട്ടമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha