ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്മാർക്കുകളിൽ ഇടംപിടിച്ച് ഇന്ത്യയുടെ താജ്മഹലും ദുബൈയുടെ മുഖമായി മാറിയ ബുർജ് ഖലീഫയും! അംബരചുംബിയായ ബുർജ് ഖലീഫ വർഷത്തിൽ ശരാശരി 160.730 ലക്ഷം സന്ദർശകരുമായി എട്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കായാണ് പട്ടികയിൽ ഇടംനേടി

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട 10 ലാൻഡ്മാർക്കുകളുടെ പട്ടിക പുറത്ത്. അങ്ങനെ 10 ൽ തന്നെ ഇടംനേടി ഇന്ത്യയുടെ താജ്മഹലും ദുബൈയുടെ മുഖമായി മാറിയ ബുർജ് ഖലീഫയും. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ബുർജ് ഖലീഫ വർഷത്തിൽ ശരാശരി 160.730 ലക്ഷം സന്ദർശകരുമായി എട്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കായാണ് പട്ടികയിൽ ഉൾപെട്ടിരിക്കുന്നത് തന്നെ. Usebounce.comലെ യാത്രാ വിദഗ്ധരുടെ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ നേട്ടം കരസ്ഥമാക്കാൻ സാധിച്ചത്.
അതോടൊപ്പം തന്നെ ശരാശരി 240.590 ലക്ഷം വാർഷിക ഗൂഗിൾ സെർച്ചുകളിലും 60.239 ലക്ഷം ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും ബുർജ് ഖലീഫ ഇടംപിടിച്ചിട്ടുണ്ട്. വാർഷിക സന്ദർശകരുടെ എണ്ണം, പ്രവേശന നിരക്കുകൾ, ഇൻസ്റ്റഗ്രാം പോസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ മാനദണ്ഡമാക്കിയാണ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കുകളെ പഠനവിധേയമാക്കിയിരിക്കുന്നത്.
കൂടാതെ നയാഗ്ര വെള്ളച്ചാട്ടം, അമേരിക്കയിലെ ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്ക്, ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, സ്റ്റാച്യു ഓഫ് ലിബർട്ടി, ഗ്രേറ്റ് വാൾ ഓഫ് ചൈന, ഈഫൽ ടവർ, ബാൻഫ് നാഷണൽ പാർക്ക്, കൊളോസിയം എന്നിവയാണ് ആദ്യ പത്തിലെ മറ്റു ലാൻഡ്മാർക്കുകൾ.
https://www.facebook.com/Malayalivartha


























