വിമാനയാത്രക്കാരെ വേദനയിലാഴ്ത്തി മലയാളി; വിമാനത്തിൽ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു, പുലർച്ചെ ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചിയിലെത്തി

വിമാനത്തിൽ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുലർച്ചെ ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചിയിലെത്തിയ മണിമല സ്വദേശി മിനി എൽസ ആന്റണിയാണ് മരിച്ചത്. യാത്രയ്ക്കിടെ മിനിയുടെ ബോധം മറയുകയായിരുന്നു.
വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോഴേക്കും ജീവൻ നഷ്ടമാവുകയുണ്ടായി. ഭർത്താവിനൊപ്പമാണ് ഇവർ വിമാനത്തിൽ നാട്ടിലേക്ക് എത്തിയത്. ഫ്ലൈ ദുബായ് വിമാനത്തിലാണ് ഇരുവരും നാട്ടിലേക്ക് വന്നത്. എന്നാൽ മരണകാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha


























