പ്രവാസികളെ പിഴിഞ്ഞ് എയർലൈൻസ്; അബൂദാബി റൂട്ടില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ഇന്ന് ടിക്കറ്റിന് ഈടാക്കുന്നത് 26,848 രൂപ, കോഴിക്കോട് നിന്ന് അല്‍ഐനിലേക്ക് ഇന്നത്തെ നിരക്ക് 18,500 രൂപയാണ്

പ്രവാസികളെ പിഴിഞ്ഞ് എയർലൈൻസ്. അബൂദാബി റൂട്ടില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ഇന്ന് 26,848 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം അബൂദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 6,718 രൂപയ്ക്ക് ടിക്കറ്റുമുണ്ട്. കോഴിക്കോട് നിന്ന് അല്‍ഐനിലേക്ക് 18,500 രൂപയാണ് ഇന്നത്തെ നിരക്ക്. എന്നാല്‍ അല്‍ഐനില്‍ നിന്ന് 8,500 രൂപയ്ക്ക് കരിപ്പൂരിലെത്താൻ കഴിയുന്നതാണ്. ബഹ്‌റൈനിലേക്ക് കരിപ്പൂരില്‍ നിന്ന് ഈ മാസം 12നാണ് വിമാനമുള്ളത്. 27,605 രൂപയാണ് നിരക്ക്. 13ന് നിരക്ക് വീണ്ടും ഉയര്‍ന്ന് 31,500 രൂപയിലെത്തുന്നതാണ്.
ഇതേ കാലയളവില്‍ തന്നെ ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് 15,000 രൂപയ്ക്കും ടിക്കറ്റുമുണ്ട്. കോഴിക്കോട് - ദുബായ് റൂട്ടില്‍ അടുത്ത അഞ്ച് ദിവസം ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ഇന്ന് 25,100 രൂപ നല്‍കണം. 15ന് ശേഷം ടിക്കറ്റ് നിരക്കില്‍ 8,000 രൂപയിലധികം കുറയുന്നതായിരിക്കും. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് 6,000 രൂപയ്ക്കും ടിക്കറ്റുണ്ട്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാര്‍ തീരെ കുറവാണെന്നതാണ് ഈ റൂട്ടില്‍ നിരക്ക് കുറയാന്‍ കാരണമായി പറയുന്നത്. അതേസമയം ഗള്‍ഫിലേക്കുള്ള തിരിച്ചുപോക്ക് കൂടിയിട്ടുണ്ട്.
ഇന്നത്തെ ടിക്കറ്റ് നിരക്ക് ( എയര്‍ഇന്ത്യ എക്‌സ്പ്രസ്)
കോഴിക്കോട്- കുവൈത്ത് : 39, 500
കുവൈത്ത്- കോഴിക്കോട് : 9, 600
കോഴിക്കോട്- റിയാദ് : 33, 600
റിയാദ്- കോഴിക്കോട് : 12, 500
കോഴിക്കോട്- മസ്്ക്കറ്റ് : 14, 800
മസ്‌ക്കറ്റ്- കോഴിക്കോട് : 8,200
കോഴിക്കോട്- ഷാര്‍ജ്ജ : 23,000
ഷാര്‍ജ്ജ- കോഴിക്കോട് : 7, 000
https://www.facebook.com/Malayalivartha


























