അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ തീർഥാടനം നിർവഹിക്കാൻ എത്തി; മുസ്‌ലിം പുണ്യനഗരമായ മക്കയിലേക്ക് എത്തിയ ആൾ അറസ്റ്റിൽ! സംഭവം താൻ ഉംറ നിർവഹിക്കാൻ മക്കയിലെത്തിയതാണെന്നും അന്തരിച്ച എലിസബത്ത് രാജ്ഞിക്കു വേണ്ടിയാണ് തന്റെ കർമമെന്നും വ്യക്തമാക്കിയുള്ള വീഡിയോ വൈറലായതോടെ...

കഴിഞ്ഞ ദിവസമാണ് ഒരു യുഗത്തിന് അന്ത്യം കുറിച്ച് എലിസബെത്ത് രാജ്ഞി അന്തരിച്ചത്. ഇപ്പോഴിതാ അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ തീർഥാടനം നിർവഹിക്കാൻ മുസ്‌ലിം പുണ്യനഗരമായ മക്കയിലേക്ക് എത്തിയ ആൾ അറസ്റ്റിലായതായി റിപ്പോർട്ട്. താൻ ഉംറ നിർവഹിക്കാൻ മക്കയിലെത്തിയതാണെന്നും അന്തരിച്ച എലിസബത്ത് രാജ്ഞിക്കു വേണ്ടിയാണ് തന്റെ കർമമെന്നും വ്യക്തമാക്കിയുള്ള വീഡിയോ ഇയാൾ പങ്കുവയ്ക്കുകയുണ്ടായി. ഇത് സൗദിയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്യുകയുണ്ടായി. ഇതിനു പിന്നാലെയാണ് സൗദി പൊലീസ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.
അതേസമയം യെമനി പൗരനാണ് അറസ്റ്റിലായതെന്ന് സൗദി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ഇയാൾ വീഡിയോ ചെയ്തത്. "അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ആത്മാവിനു വേണ്ടിയുള്ള ഉംറ. സത്യവിശ്വാസികൾക്കൊപ്പം അവരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നു" എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ടായിരുന്നു ഇയാളുടെ വീഡിയോ പങ്കുവച്ചത്.
അതോടൊപ്പം തന്നെ ബാനറുകളും മുദ്രാവാക്യങ്ങളും ഉയർത്തി മക്കയിലേക്ക് വരുന്നതിന് സൗദി ഭരണകൂടം വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇത് ലംഘിച്ചായിരുന്നു ഇയാളുടെ രംഗപ്രവേശം. മരണപ്പെട്ട മുസ്‌ലിങ്ങൾക്കു വേണ്ടി ഉംറ നിർവഹിക്കുന്നത് സ്വീകാര്യമാണെങ്കിലും ഇതര മതസ്ഥർക്കായി അത് ചെയ്യാൻ പാടുള്ളതല്ല. കൂടത്തെ അന്തരിച്ച എലിസബത്ത് രാജ്ഞി ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ സമുദായങ്ങളുടെ മാതൃസഭയായ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവർണറും കൂടിയായിരുന്നു.
ഉംറയുടെ എല്ലാവിധ നിർദേശങ്ങളും ചട്ടങ്ങളും ലംഘിച്ച് മസ്ജിദുൽ ഹറമിൽ ബാനറുമായി പ്രവേശിച്ച യെമനി പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.
https://www.facebook.com/Malayalivartha


























