'നാലു മലയാളികളും മരണപ്പെട്ടത് ഒരേ ദിവസമാണ്. ഹൃദയാഘാതമാണ് മരണ കാരണം. ജീവിത ശൈലിയും മാനസിക സംഘര്‍ഷങ്ങളുമാണ് ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ക്ക് മുഖ്യ കാരണങ്ങള്‍. വ്യായാമങ്ങള്‍ ഇല്ലാത്തത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഏറെ കാരണമാകും. ജോലി സമയം കഴിഞ്ഞ് അല്പം വ്യായാമത്തിന് സമയം കണ്ടെത്താന്‍ കഴിയേണ്ടതുണ്ട്...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

ഗൾഫ് രാഷ്ട്രങ്ങളിൽ ഹൃദയാഘാതം മൂലം മരിക്കുന്ന പ്രവാസികളുടെ എണ്ണം ദിനപ്രതി വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് അഷ്‌റഫ് താമരശ്ശരി പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്. 'ഇന്നലെ 5 മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലയച്ചത്. ഇതില്‍ നാലുപേര്‍ മലയാളികളും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണ്. നാലു മലയാളികളും മരണപ്പെട്ടത് ഒരേ ദിവസമാണ്. ഹൃദയാഘാതമാണ് മരണ കാരണം. ജീവിത ശൈലിയും മാനസിക സംഘര്‍ഷങ്ങളുമാണ് ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ക്ക് മുഖ്യ കാരണങ്ങള്‍. വ്യായാമങ്ങള്‍ ഇല്ലാത്തത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഏറെ കാരണമാകും. ജോലി സമയം കഴിഞ്ഞ് അല്പം വ്യായാമത്തിന് സമയം കണ്ടെത്താന്‍ കഴിയേണ്ടതുണ്ട്' എന്ന് അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നലെ 5 മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലയച്ചത്. ഇതില്‍ നാലുപേര്‍ മലയാളികളും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണ്. നാലു മലയാളികളും മരണപ്പെട്ടത് ഒരേ ദിവസമാണ്. ഹൃദയാഘാതമാണ് മരണ കാരണം. ജീവിത ശൈലിയും മാനസിക സംഘര്‍ഷങ്ങളുമാണ് ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ക്ക് മുഖ്യ കാരണങ്ങള്‍. വ്യായാമങ്ങള്‍ ഇല്ലാത്തത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഏറെ കാരണമാകും. ജോലി സമയം കഴിഞ്ഞ് അല്പം വ്യായാമത്തിന് സമയം കണ്ടെത്താന്‍ കഴിയേണ്ടതുണ്ട്.
തങ്ങളുടെ കുടുംബത്തിന്‍റെ മെച്ചപ്പെട്ട ജീവിത സൗകര്യം തേടി ഇറങ്ങിയവരാണ് മരണപ്പെട്ട സഹോദരങ്ങള്‍. വിധി അവരെ നേരത്തേ മടക്കി വിളിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരേ ദുഖത്തിലാഴ്ത്തിയാണ് ഈ സഹോദരങ്ങള്‍ വിട പറഞ്ഞത്. ഇതില്‍ അധികവും ചെറുപ്പക്കാരാണ്. ഇത്തരം കാരണങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളെ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ ഓരോര്ത്തരും വ്യക്തിപരമായി സ്വീകരിക്കണം.
ആവശ്യമായ പരിശോധനകള്‍ തേടണം. സ്വന്തം കാര്യങ്ങള്‍ മാറ്റി വെച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നവരാണ് അധിക പ്രവാസികളും. തനിക്ക് അസുഖങ്ങള്‍ അടക്കമുള്ള ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ അത് മാറ്റിവെച്ച് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കാന്‍ തയ്യാറാകുന്ന എത്രയോ പേരെ നമുക്ക് നിത്യവും കാണാം. ശാരീരിക ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ആവശ്യമായ ചികിത്സ തേടാന്‍ മടി കാണിക്കുന്നിടത്താണ് മരണം പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുന്നത്.
നമ്മില്‍ നിന്നും വിട്ട് പിരിഞ്ഞുപോയ സഹോദരങ്ങള്‍ക്ക് പടച്ച തമ്പുരാന്‍റെ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കട്ടെ. അവരുടെ ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.....
https://www.facebook.com/Malayalivartha


























