സൗദി അറേബ്യയിൽ കാറിടിച്ച് പ്രവാസി വനിത മരിച്ചു; കാറിടിച്ച് വനിത ജീവനക്കാരി മരണപ്പെട്ടത് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ, സംഭവം ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ സഹപ്രവർത്തകർക്കൊപ്പം കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ

സൗദി അറേബ്യയിൽ പ്രവാസി വനിത മരിച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കാറിടിച്ചതിനെ തുടർന്നാണ് വനിത ജീവനക്കാരി മരണപ്പെട്ടത്. പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിലാണ് സംഭവം നടന്നത്. ലേഡീസ് ടൈലറിംഗ് ഷോപ്പ് ജീവനക്കാരിയായ സുഡാനി വനിതയാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ സഹപ്രവർത്തകർക്കൊപ്പം കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ അമിത വേഗത്തിലെത്തിയ പിക്കപ്പ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ സഹപ്രവർത്തകരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം അവസാനമായി കാറിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് ഇവരെ പിക്കപ്പ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തന്നെ ഇവർ ദൂരേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിക്കുകയുമാണ് ചെയ്തത്. അപകടമുണ്ടാക്കിയ പിക്കപ്പ് പിന്നീട് സൈൻ ബോർഡിലും ഡിവൈഡറിലെ തെരുവുവിളക്കു കാലിലും ഇടിച്ച് നിൽക്കുകയുണ്ടായി. അതേസമയം അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ചിത്രീരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























