കാത്തിരിപ്പുകൾക്കും ആശങ്കൾക്കും അവസാനം; കുത്തനെ ഉയർന്ന ടിക്കറ്റ് കുത്തനെ കുറഞ്ഞു, യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞ് 6500 രൂപയായി! എന്നാൽ ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വരാൻ നാലിരട്ടിയിലേറെ പണം നൽകണം

ഓണാഘോഷങ്ങൾ കഴിഞ്ഞതോടെ എല്ലാം മാറിമറിഞ്ഞു. കാത്തിരിപ്പുകൾക്കും ആശങ്കൾക്കും അവസാനം കുറിച്ച് അങ്ങനെ കുത്തനെ ഉയർന്ന ടിക്കറ്റ് നിരക്ക് അതുപോലെ തന്നെ കുറഞ്ഞിരിക്കുകയാണ്. അങ്ങനെ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞ് 6500 രൂപയായിരിക്കുകയാണ്. അതായത് 300 ദിർഹമായിരിക്കുകയാണ്. ഇതേസമയം ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വരാൻ നാലിരട്ടിയിലേറെ പണം നൽകണം. കൊച്ചി– ദുബായ് വൺവേ നിരക്ക് 25,000 രൂപയ്ക്കു മുകളിലാണ്. യാത്ര അബുദാബിയിലേക്കാണെങ്കിൽ നിരക്ക് അൽപംകൂടി വർധിക്കുന്നതാണ്.
കൂടാതെ മധ്യവേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 2000–3000 ദിർഹം അതായത് 43,000–64,000 രൂപ ഈടാക്കിയിരുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോൾ 300 ദിർഹമായി കുറഞ്ഞത്. നവംബർ അവസാനം വരെ ഓഫ് സീസണായതിനാൽ നാട്ടിലേക്ക് ഏതാണ്ട് ഇതേ നിരക്കു തുടരും. ഡിസംബറിൽ ഗൾഫിലെ സ്കൂളുകൾക്ക് 3 ആഴ്ചത്തെ ശൈത്യകാല അവധിയുമുണ്ട്.
അതോടൊപ്പം തന്നെ ക്രിസ്മസ്, പുതുവർഷ അവധികളും ചേർത്ത് നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കൂടുന്നതായിരിക്കും. ഇതു മുന്നിൽകണ്ട് ആ സമയത്തെ ടിക്കറ്റ് നിരക്ക് ഉയരുന്നതാണ്. ഇന്ത്യയിലെ വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് തന്നെ അതത് മേഖലകളിലേക്കുള്ള നിരക്ക് എയർലൈനുകൾ വർധിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. യാത്രക്കാർ കുറഞ്ഞ സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഫെബ്രുവരി മാസങ്ങളാണ് ഓഫ് സീസൺ. ഏറ്റവും കുറഞ്ഞ നിരക്ക് ഈ സമയത്താണെങ്കിലും ഗൾഫിലും നാട്ടിലും സ്കൂളുകൾക്കു അവധിയല്ലാത്തതിനാൽ പ്രവാസി കുടുംബങ്ങൾക്കു ഇതുകൊണ്ട് ഗുണമില്ല എന്നതാണ്.
അതേസമയം ബാഗേജ് ഇളവ് ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാണ് ഓഫ് പീക് സമയങ്ങളിൽ എയർലൈനുകൾ യാത്രക്കാരെ ആകർഷിക്കുന്നത്.
https://www.facebook.com/Malayalivartha


























