ഗ്രീൻപാസ് നിബന്ധന തുടരുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി; കോവിഡ് വാക്സീൻ എടുക്കാതെ അബുദാബിയിൽ എത്തുന്നവർക്ക് ഷോപ്പിങ് മാളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് മുന്നേ ഇത് ചെയ്യണം

നിബന്ധനകൾ എല്ലാം എടുത്തുമാറ്റി പുതിയ രൂപത്തിൽ യുഎഇ എത്തുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നിരുന്നാൽ തന്നെയും ചില എമിറേറ്റുകളിൽ ചില നിബന്ധനകൾ പിന്തുടരുകയാണ്. നിയന്ത്രണങ്ങൾ പൂർണമായും എടുത്തുമാറ്റി എന്ന് വാർത്തകൾ കണ്ട പ്രവാസികൾ ഇത് ശ്രദ്ധിക്കണം. കോവിഡ് വാക്സീൻ എടുക്കാതെ അബുദാബിയിൽ എത്തുന്നവർക്ക് ഷോപ്പിങ് മാളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് ഗ്രീൻപാസ് നിബന്ധന തുടരുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചിരിക്കുകയാണ്.
അതോടൊപ്പം തന്നെ പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ വാക്സീൻ എടുക്കാത്തവർക്ക് 7 ദിവസത്തേക്കും വാക്സീൻ എടുത്തവർക്കും ഇളവുള്ളവർക്കും 30 ദിവസത്തേക്കും ഗ്രീൻ പാസ് ലഭിക്കുന്നതാണ്. കൂടാതെ അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് കാണിച്ചാലേ പ്രവേശനം സാധ്യമാകുകയുള്ളു. എന്നാൽ മറ്റു എമിറേറ്റുകളിൽ ഈ നിബന്ധനയില്ല എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം അബുദാബിയിലെ ഹോട്ടലുകളിലും പൊതുപരിപാടികളിലും ഗ്രീൻപാസ് നിർബന്ധമാണ്. പൊതുപരിപാടികൾ നടത്തുമ്പോൾ തന്നെ ആവശ്യമെങ്കിൽ അധിക നിയന്ത്രണങ്ങളും സ്വീകരിക്കാവുന്നതാണെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി) അറിയിക്കുകയുണ്ടായി. യുഎഇയിൽ ആശുപത്രി, മസ്ജിദ്, പൊതുഗതാഗത വാഹനങ്ങൾ എന്നിവിടങ്ങളിൽ ഒഴികെ മാസ്ക് നിബന്ധന ബുധനാഴ്ച മുതൽ എടുത്തുകളഞ്ഞിരുന്നു. എന്നാൽ ആവശ്യക്കാർക്ക് ധരിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha


























