'വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇദ്ദേഹത്തെ മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ വന്ന് കൂട്ടിക്കൊണ്ട് പോകുന്നത്. വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇനിയെന്ന് മടങ്ങി വരും എന്ന ചോദ്യ ഭാവത്തില്‍ നില്‍ക്കുന്ന പ്രിയപ്പെട്ടവരോട് കണ്ണുനീര്‍ തുള്ളികളുടെ അകമ്പടിയോടെ വിട പറഞ്ഞിറങ്ങിയ സഹോദരന്‍...' കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

ഹൃദയാഘാതം മൂലം നിരവധി പ്രവാസികൾക്കാണ് ജീവൻ നഷ്ടമാകുന്നത്. ദിനംപ്രതി നിരവധി വാർത്തകൾ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് പുറത്ത് വരുകയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ 4 പേരാണ് ദുബായിൽ മാത്രം മരിച്ചത്. ഇതിനെ മുൻനിർത്തി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നലെ നാല് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതില്‍ അധികപേരും ചെറുപ്പക്കാരും മരണ കാരണം ഹൃദയാഘാതവുമാണ്. മരണപ്പെട്ടവരിലെ ഒരു സഹോദരന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു.
വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇദ്ദേഹത്തെ മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ വന്ന് കൂട്ടിക്കൊണ്ട് പോകുന്നത്. വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഇനിയെന്ന് മടങ്ങി വരും എന്ന ചോദ്യ ഭാവത്തില്‍ നില്‍ക്കുന്ന പ്രിയപ്പെട്ടവരോട് കണ്ണുനീര്‍ തുള്ളികളുടെ അകമ്പടിയോടെ വിട പറഞ്ഞിറങ്ങിയ സഹോദരന്‍. ഇത് വരെ നാട്ടിലെത്തുമ്പോള്‍ സന്തോഷത്താല്‍ സ്വീകരിക്കാനുണ്ടായിരുന്നവര്‍ ഇന്ന് വാവിട്ട് നിലവിളിക്കുന്ന അവസ്ഥ. വല്ലാത്ത ദയനീയമായ അവസ്ഥയാണിത്.
നമുക്കാര്‍ക്കും ഈ അവസ്ഥ വരാതിരിക്കട്ടേയെന്ന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയാണ്. പടച്ച തമ്പുരാന്‍ നമ്മില്‍ നിന്നും വിട പറഞ്ഞു പോയ സഹോദരങ്ങള്‍ക്ക് എല്ലാ വിധ അനുഗ്രഹങ്ങളും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. ഇവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
Ashraf thamarassery
https://www.facebook.com/Malayalivartha


























