ഖത്തറിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ശമ്പളം എ.ടി.എം.വഴി നല്‍കിത്തുടങ്ങി

ഖത്തറില്‍ സ്വകാര്യ സ്ഥാപനങ്ങളിലേതുള്‍പ്പെടെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഇന്നലെ മുതല്‍(തിങ്കള്‍) ശമ്പളം എ.ടി.എം.വഴി നല്‍കി ത്തുടങ്ങി. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേതനസുരക്ഷാ സമ്പ്രദായം പ്രാബല്യത്തില്‍ വരുന്നത്തിന്റെ ഭാഗമായാണിത് .തൊഴില്‍നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ശമ്പളം എ.ടി.എം.കാര്‍ഡ് വഴി നല്‍കാന്‍ തീരുമാനിച്ചത്. എല്ലാമാസവും ഏഴാം തീയതിക്കുമുമ്പ് ശമ്പളം ബാങ്കിലേക്ക് കൈമാറണമെന്നാണ് നിയമം. വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കില്ല.
രാജ്യത്ത് അരലക്ഷം കമ്പനികളാണ് പുതിയ സമ്പ്രദായം നടപ്പാക്കേണ്ടത്. ഇത് കുറ്റമറ്റനിലയില്‍ നടപ്പാക്കുന്നതിനുള്ള നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക വകുപ്പുതന്നെ തയ്യാറാക്കി പരിശോധകരെയും നിയമിച്ചിട്ടുണ്ട്.പുതിയ നിയമം നടപ്പാക്കുന്നതിന് തൊഴില്‍ മന്ത്രാലയം ആറുമാസത്തിലേറെ അനുവദിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha