സൗദിയില്‍ 16 കാരന് വധശിക്ഷ; 16 ദശലക്ഷം റിയാലിന് മോചിതനാകാം

തൂക്കുമരത്തില്‍ നിന്നും ഇറങ്ങാന്‍ 16 ദശലക്ഷം റിയാല്‍ തേടി സൗദിബാലന്‍ രംഗത്ത്. രണ്ടു വര്‍ഷം മുമ്പ് മറ്റൊരു ബാലനെ കൊന്നതിന്റെ പേരിലുള്ള വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ 16 കാരനാണ് ഈ തുക വേണ്ടത്. ഒരു പ്രാദേശിക കോടതിയാണ് പയ്യനെ വധശിക്ഷയ്ക്ക് വിധിച്ചത്.
ഹമദ് അല്‍ ഷമ്മാരി എന്ന പയ്യന് മേലാണ് 16 ദശലക്ഷം റിയാലിന്റെ വാള്‍ തൂങ്ങുന്നത്. പണമുണ്ടാക്കാന്‍ പയ്യന്റെ വീട്ടുകാര്‍ക്ക് വടക്കുപടിഞ്ഞാറന്‍ നഗരമായ ഹെയ്‌ലിലെ കോടതി രണ്ടു മാസം സമയമാണ് നല്‍കയിട്ടുള്ളത്. ഖാലിദ് ഹമദ് ഖലീഫ് എന്ന പയ്യനെ വധിച്ച കുറ്റത്തിനായിരുന്നു പയ്യനെ വധശിക്ഷയ്ക്ക് വിധിച്ചത്.
പ്രതിയെ കഴുമരത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി പയ്യന്റെ ഗോത്രത്തില്‍ നിന്നുള്ള ഷെയ്ഖ് ധാരി ബിന്‍ മൊഹമ്മദ് തുടങ്ങിയ പ്രചരണത്തില്‍ ഇതുവരെ 500,000 സൗദി റിയാല്‍ സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗോത്രത്തിലെ മറ്റംഗങ്ങളോട് പണം എത്രയും വേഗം സംഭാവന ചെയ്യാന്‍ ധാരി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇരയുടെ കുടുംബത്തിന് ദിയ (നഷ്ടപരിഹാരം) നല്‍കാനായാല്‍ കുറ്റവാളിയെ കൊലമരത്തില്‍ നിന്നും മോചിതനാക്കാന്‍ സൗദി നിയമം അനുശാസിക്കുന്നുണ്ട്. ഇസഌമികളെങ്കില്‍ അത് സാധാരണഗതിയില്‍ 300,000 റിയാല്‍ വരെയാകാറുണ്ട്. എന്നിരുന്നാലും ഇരയുടെ കുടുംബത്തിന് ആവശ്യപ്പെടുന്നതാണ് തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha