നാണം കെടുന്നതിന് മുമ്പ് നാട്ടിലേക്ക് വിട്ടോ, വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്ത നഴ്‌സുമാര്‍ സൗദിയില്‍ അറസ്റ്റില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദിയില്‍ ജോലിചെയ്തു വരികയായിരുന്ന രണ്ട് മലയാളി നഴ്‌സുമാര്‍ ജയിലില്‍. കൊല്ലം സ്വദേശിനിയും അല്‍ഹസയിലെ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലെ നഴ്‌സുമായ യുവതിയെ പത്തു ദിവസം മുന്‍പാണ് പോലീസ് അറസ്റ്റുചെയ്തത്. ജോലിക്കിടെ ഇവരെ സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയും അറസ്റ്റു രേഖപ്പെടുത്തി ജയിലിലേയ്ക്ക് അയയ്ക്കുകയുമായിരുന്നു.
ജയിലിലായ നഴ്‌സും കുടുംബ സമേതമാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് മൂന്നു വയസ്സുള്ള ഒരു മകളുണ്ട്. മാനസികമായി തകര്‍ന്ന ഇവരുടെ ഭര്‍ത്താവ് എങ്ങനെയെങ്കിലും ഭാര്യയെ രക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ്. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇദ്ദേഹം മകളുമായി കിഴക്കന്‍ പ്രവശ്യാ ഗവര്‍ണ്ണര്‍ സൗദ് ബിന്‍നയിഫ് രാജകുമാരനെ നേരില്‍ കണ്ട് ദയാഹര്‍ജി നല്‍കി. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന് അനുസൃതമായി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ഏജന്റ് തീയതി തിരുത്തിയതാണ് ഇവര്‍ക്ക് വിനയായത് എന്നാണ് സൂചന.
ദമാമിലെ ഒരു സ്വകാര്യ ഡിസ്പന്‍സറിയില്‍ നഴ്‌സായ പത്തനംതിട്ട സ്വദേശിനിയേയും സമാനമായ രീതിയില്‍ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചിരുന്നു. ദമാമില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനോടൊപ്പം താമസിച്ചു വരികയായിരുന്ന ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഭാര്യ ജയിലിലായതോടെ ഭര്‍ത്താവ് പലരീതിയിലുള്ള മോചനശ്രമങ്ങളും നടത്തിയെങ്കിലും ഫലം കാണാത്തതിനാല്‍ കുട്ടികളുമായി നാട്ടിലേയ്ക്ക് മടങ്ങി.
ഫാമിലി വിസ ലഭിക്കുന്നതിന് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അഞ്ചുമാസം മുന്‍പ് ദമാമില്‍ മാവേലിക്കര സ്വദേശിയും തടവിലായിരുന്നു. പിന്നീട് ഇദ്ദേഹത്തെ നാടുകടത്തുകയായിരുന്നു. വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നതിന് സൗദി അറേബ്യ, സൗദി ഹെല്‍ത്ത് കൗണ്‍സില്‍ പ്രമുഖ അന്താരാഷ്ട്ര ഏജന്‍സിയുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. ഇതിന്‍ പ്രകാരം വിവിധ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് കൗണ്‍സിലിന് ലഭ്യമാകും. സര്‍ട്ടിഫിക്കറ്റ് വ്യജമെന്ന് തെളിഞ്ഞാല്‍ തുടര്‍ നടപടികള്‍ക്കായി വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha