ഷാര്‍ജയില്‍ അമ്മയെ കഴുത്തറുത്ത് കൊന്നത് അറിഞ്ഞത് പത്തുദിവസം കഴിഞ്ഞ്, കൊന്നത് മന്ത്രവാദം നടത്തിയതിനെന്ന് മകന്‍

ഷാര്‍ജ്ജയിലെ അല്‍ മംസാര്‍ ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മകന്‍ മാതാവിനെ കഴുത്തറുത്ത് കൊന്നു. ദൈവം വിലക്കിയ മന്ത്രവാദം നടത്തിയതിനാലാണ് അമ്മയെ കൊന്നതെന്ന് മകന്‍ പോലീസിന് മൊഴി നല്‍കി.
29 കാരനാണ് മാതാവിനെ കഴുത്തറുത്ത് കൊന്നതിന് അറസ്റ്റിലായത്. ദൈവം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ മാതാവിനെ കൊന്നതെന്നാണ് മകന്‍ പറയുന്നത്. കൊല്ലാനായി അമ്മ ഉറങ്ങുന്നത് വരെ കാത്തിരുന്നെന്നും അതിന് ശേഷം നെഞ്ചില്‍ കയറിയിരുന്ന് വായ പൊത്തിപ്പിച്ച വലതു കൈ കൊണ്ട് കത്തിക്ക് കഴുത്തു മുറിച്ചെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍.
വീടിനോട് ചേര്‍ന്ന ഒരു കടയില്‍ ചെന്ന് കടക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായിരുന്നു സംഭവത്തിലേക്ക് വെളിച്ചം വീശിയത്. സാധനങ്ങള്‍ വാങ്ങിയ ശേഷം പണം ചോദിച്ച കടക്കാരനെ ഇയാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കടയുടമ ഇയാളെ കടയ്ക്കുള്ളില്‍ പൂട്ടിയിട്ട ശേഷം ഷാര്‍ജാ പോലീസിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് പോലീസ് എത്തിയ ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ തന്റെ ഫഌറ്റിനുള്ളിലാണെന്ന് ഇയാള്‍ പറഞ്ഞു.
തുടര്‍ന്ന് പോലീസ് ഫഌറ്റില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയും ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണം രക്തത്തില്‍ കുളിച്ച നിലയില്‍ മാതാവിന്റെ മൃതശരീരം കണ്ടെത്തുകയുമായിരുന്നു. മൃതദേഹത്തോടൊപ്പം ഇയാള്‍ പത്തു ദിവസം കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി. മാതാവ് മന്ത്രവാദം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. അമ്മ മന്ത്രവാദം നടത്തുന്നുവെന്ന് ബന്ധുവായ സ്ത്രീയാണ് പറഞ്ഞത്. അമ്മയുടെ മുറിയില്‍ നിന്നും മന്ത്രങ്ങളെളുതിയ ചില പേപ്പറുകളും മറ്റും കിട്ടുകയും ചെയ്തതോടെ കൊലപാതകം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇയാള്‍ മാനസീകരോഗിയായിരുന്നോ എന്ന പരിശോധന നടന്നു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha