പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി സര്‍ക്കാരിന്റെ പുതിയ നിയമം, ബന്ധുക്കളുടെ മരണത്തിന് അഞ്ച് ദിവസത്തെ ശമ്പളത്തോടെ അവധി

പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ നിയമം സൗദി പാസാക്കി. അടുത്ത ബന്ധുക്കളുടെ മരണത്തിന് ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെപതിയ നിയമം. ട്വിറ്ററിലൂടെയുള്ള ചോദ്യത്തിനാണ് സൗദി തൊഴില്‍ മന്ത്രാലയം ഇതു സംബന്ധിച്ച് മറുപടി നല്‍കിയത്. നേരത്തെ മൂന്ന് ദിവസമായിരുന്നു അവധിയാണ് അഞ്ച് ദിവസമായി ഉയര്‍ത്തിയത്.
ഏറ്റവും അടുത്ത കുടുംബക്കാരുടെ മരണങ്ങള്‍ക്ക് ശമ്പളത്തോടെ അഞ്ച് ദിവസത്തെ അവധിക്ക് തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. അവധി നല്‍കുന്നതുമായുള്ള നിബന്ധന 2015 മാര്‍ച്ച് 23ന് പാസ്സാക്കിയ തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയ 38 ഭേദഗതികളുണ്ട്.
ഭാര്യയുടെ പ്രസവത്തിന് ഒരു ദിവസം അവധി നല്‍കിയിരുന്നത് മൂന്ന് ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളോടെയായിരിക്കും അവധി ലഭിക്കുക.
തൊഴിലാളികളുടെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരാരെങ്കിലും മരണപ്പെടുകയാണെങ്കില്‍ നിലവിലെ മൂന്ന് ദിവസത്തെ അവധിക്ക് പകരം അഞ്ച് ദിവസത്തെ അവധി നല്‍കുക. തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ പരിക്കേറ്റാല്‍ പരിക്കിന്റെ തോത് അനുസരിച്ച് 30 മുതല്‍ 60 ദിവസം വരെ അവധി നല്‍കണമെന്നും പുതുക്കിയ നിയമത്തില്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha