പൂജ നടത്തിയതിന് അറസ്റ്റിലായ ഇന്ത്യാക്കാര്‍ കുവൈറ്റ് പൊലീസിന്റെ കസ്റ്റഡിയില്‍

പൂജ നടത്തിയതിന് അറസ്റ്റിലായ ഇന്ത്യാക്കാര്‍ കുവൈറ്റ് പൊലീസിന്റെ കസ്റ്റഡിയില്‍. താമസ സ്ഥലത്ത്
സത്യനാരായണ പൂജ നടത്തിയതിന് അറസ്റ്റിലായ ഇന്ത്യാക്കാര്‍ കുവൈറ്റ് പൊലീസിന്റെ കസ്റ്റഡിയില്‍ തന്നെയാണെന്ന് റിപ്പോര്‍ട്ട്. കുവൈറ്റിലെ പൊതു ഹാളില്‍ നവചേതന വെല്‍ഫയര്‍ അസോസിയേഷനാണ് പൂജ സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി ഇത് സംഘടിപ്പിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ അനുമതി കൂടാതെ പൂജ സംഘടിപ്പിച്ചതിന് സംഘാടകരെ കുവൈറ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കകുയായിരുന്നു. മന്ത്രോചാരണമാണ് വിനയായത്. ഇതിനെതിരെയാണ് പരാതിക്കാര്‍ പൊലീസിനെ സമീപിച്ചത്.
പതിനൊന്ന് പേരാണ് അറസ്റ്റിലായതെന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജെയിന്‍ വ്യക്തമാക്കി. അയല്‍ക്കാരുടെ പരാതിയിലാണ് അറസ്‌റ്റെന്നും വ്യക്തമാക്കി. മംഗലുരു സ്വദേശികളാണ് പൊലീസ് പിടികൂടിയവരില്‍ ബഹുഭൂരിഭാഗവും. എന്നാല്‍ അറസ്റ്റിലായവരുടെ പേരുവിവരം പുറത്തുവിടാന്‍ കുവൈറ്റ് തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അറസ്റ്റ് വിവരം ഇന്ത്യന്‍ എംബസിയില്‍ നിന്ന് മറച്ചുവച്ചുവെന്നാണ് ആക്ഷേപം. അനുമതിയില്ലാതെ മതചടങ്ങ് നടത്തിയതിനാണ് അറസ്റ്റ് എന്ന് മാത്രമാണ് അവര്‍ നല്‍കുന്ന വിശദീകരണം.
കുവൈറ്റി നിയമം അനുസിരിച്ച് ഒരാളെ അറസ്റ്റ് ചെയ്താല്‍ പത്ത് ദിവസത്തിനകം കോടതിയില്‍ ഹാജരാക്കണം. എന്നാല്‍ ഇവിടെ രണ്ടാഴ്ചയായി അറസ്റ്റുണ്ടായിട്ട്. എന്നിട്ടും കോടതിയില്‍ ഇന്ത്യാക്കാരെ ഹാജരാക്കാത്തതാണ് ദുരൂഹത. വിദേശ കാര്യമന്ത്രാലയും സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്. അശോക് കുമാര്‍. യാദവ് പൂജാരി, അനില്‍കുമാര്‍ എന്നിര്‍ അറസ്റ്റിലായവരില്‍ പെടുന്നു. അതിനിടെ വിഷയം വിദേശ കാര്യമന്ത്രി സുഷമ്മാ സ്വരാജിന്റെ ശ്രദ്ധയില്‍ മംഗലാപുരത്ത് നിന്നുള്ള എംപി കൊണ്ടുവന്നിട്ടുണ്ട്.
എത്രയും വേഗം ഇന്ത്യാക്കാരെ മോചിപ്പിക്കാനുള്ള നടപടിയെടുക്കുമെന്ന് സുഷമ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. പാതിരാത്രിയിലാണ് പൂജ നടന്നത്. ഇതിനിടെയില്‍ ഉയര്‍ന്ന മന്ത്രോചാരണം കേട്ട് സഹികെട്ടാണ് അയല്‍വാസികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha