മലയാളി ദമ്പതികളെ വൈദ്യുതാഘതമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.

മസ്‌കത്തിനടത്ത് ജിഫ്‌നയില്‍ മലയാളി ദമ്പതികളെ വൈദ്യുതാഘതമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിയാടി സ്വദേശികളായ വിജേഷ്, മൃദുല എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും 30 വയസില്‍ താഴെയാണ് പ്രായം.
ദേഹമാസകലം വൈദ്യുതി കേബിള്‍ ചുറ്റിയനിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ രണ്ടു വയസ്സുള്ള മകള്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. കുഞ്ഞിപ്പോള്‍ ദമ്പതികളുടെ ബന്ധുക്കളുടെ പക്കലാണ് ഇപ്പോള്‍ ഉള്ളത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നത്. മൃതദേഹങ്ങള്‍ റോയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരാനാണ് സാധ്യത.
രതീഷ് രണ്ട് മാസം മുമ്പാണ് പുതിയ സ്‌പോണ്‍സറുടെ കീഴില്‍ ജോലിക്ക് പ്രവേശിച്ചത്. പുതിയ സ്‌പോണ്‍സര്‍ സ്ഥലത്ത് ഇല്ലാത്തത് നടപടികള്‍ വൈകിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha