14കാരന് ലൈംഗിക പീഡനം; പ്രതികളായ പെണ്‍കുട്ടികള്‍ക്ക് ജാമ്യം

ക്രൂര പീഡനത്തിന്റെ കഥകള്‍ പുറത്ത്. പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ചെന്ന കുറ്റത്തിന് തടവില്‍കഴിഞ്ഞുവന്ന പെണ്‍കുട്ടികള്‍ക്ക് ഷാര്‍ജ ഷരിയത്ത് കോടതി ജാമ്യം അനുവദിച്ചു. ഏപ്രിലില്‍ നടന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളാണ് നടപടി നേരിട്ടത്. പ്രതികള്‍ മൂന്നുമാസത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയെന്ന പരിഗണനയിലാണ് നടപടി. ലൈംഗിക ചൂഷണത്തിന് ഇരയായ വിദ്യാര്‍ത്ഥി അമേരിക്കന്‍ പൗരനാണ്.
ഏപ്രില്‍ 24ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്താകുന്നത്. വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയ പെണ്‍കുട്ടികള്‍ വിജനമായ സ്ഥലത്തുകൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കേസ്. ബാലനെ ലൈംഗികമായി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ചൂഷണം തടയാന്‍ ശ്രമിച്ച ബാലനെ പെണ്‍കുട്ടികള്‍ മര്‍ദിച്ചതായും പരാതിയുണ്ട്. മൂന്നു മണിക്കൂറോളം പെണ്‍കുട്ടികളുടെ അതിക്രമം തുടര്‍ന്നതായും പരാതിയില്‍ വിദ്യാര്‍ത്ഥിയുടെ പിതാവ് ചൂണ്ടിക്കാണിക്കുന്നു.
സംഭവം കെട്ടിച്ചമച്ചതാണെന്ന നിലപാടാണ് പ്രതിയുടെ ബന്ധുക്കള്‍ സ്വീകരിച്ചത്. എന്നാല്‍ ലൈംഗിക ചൂഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കപ്പെട്ടതോടെ കേസില്‍ വഴിത്തിരിവായി. പെണ്‍കുട്ടികളും വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളാണെന്നും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇത് കോടതി അംഗീകരിച്ചെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് കുറ്റമായി പരിഗണിച്ച കോടതി പെണ്‍കുട്ടികള്‍ക്ക് എതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha